രൂപയ്ക്ക് വന്‍ തിരിച്ചടി: ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച; മൂല്യം 84.41


മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ എക്കാലത്തെയും താഴ്ന്ന നിരക്കാരായ 84.41 നിലവാരത്തിലെത്തി. വിദേശ നിക്ഷേ പകരുടെ പിന്മാറ്റത്തോടൊപ്പം ഡോളറിന്റെ ഡിമാന്റ് വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

അതേസമയം മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ ശക്തമാക്കി. വന്‍തോതില്‍ ഡോളര്‍ വിപണിയിലിറക്കി. ഇതോടെ ഫോറെക്സ് കരുതല്‍ ശേഖരം 704 ബില്യണ്‍ ഡോളറില്‍ നിന്ന് 682 ബില്യണ്‍ ഡോളറായി.

ആറ് കറന്‍സികള്‍ക്കെതിരെയുള്ള ഡോളര്‍ സൂചികയില്‍ 0.18 ശതമാനമാണ് മുന്നേറ്റം ഉണ്ടായത്. 106.66 നിലവാരത്തിലാണ് ഡോളര്‍ സൂചികയിപ്പോള്‍. നിലവിലെ വിപണി സാഹചര്യം കണക്കിലെടുക്കുമ്പോള്‍ 83.80-84.50 നിലവാരത്തില്‍ മൂല്യത്തില്‍ വ്യതിയാനമുണ്ടാകാന്‍ സാധ്യതകയുണ്ടെന്നാണ് വിലയിരുത്തല്‍.

സമീപ കാലയളവില്‍ നടപ്പാക്കിയ 1.4 ലക്ഷം കോടി യുവാന്റെ ഉത്തേജന നടപടികള്‍ ചൈനീസ് വിപണികളിലേക്ക് വിദേശ നിക്ഷേപം വന്‍തോതില്‍ ആകര്‍ഷിക്കാനി ടയാക്കിയിരുന്നു. ഇന്ത്യന്‍ ആസ്തികളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം പുറത്തേ ക്കൊഴുകി. അതോടൊപ്പം രാജ്യത്തെ പണപ്പെരുപ്പ വര്‍ധന രൂപയില്‍ അധിക സമ്മര്‍ദമുണ്ടാക്കുകയും ചെയ്തു.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഒക്ടോബറിലെ പണപ്പെരുപ്പം 14 മാസത്തെ ഉയര്‍ന്ന നിലവാരമായ 6.21 ശതമാനത്തിലെത്തി. ആര്‍ബിഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ് പണപ്പെരുപ്പ നിരക്കിപ്പോള്‍. സെപ്റ്റംബറില്‍ 5.49 ശതമാനവും മുന്‍വര്‍ഷം ഇതേ കാലയളവില്‍ 4.87 ശതമാനവുമായിരുന്നു നിരക്ക്.


Read Previous

സരിനെ വാനോളം പുകഴ്ത്തി ഇ പി ജയരാജന്‍; ഉത്തമനായ ചെറുപ്പക്കാരന്‍, പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യം’

Read Next

ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു’; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »