ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കൊച്ചി: കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് ഹ്യുണ്ടായിയുടെ ഐയോണിക് 5 നിർമ്മാണഘട്ടത്തിലേക്ക് കടന്നു. ഇലക്‌ട്രിക് വാഹന രംഗത്ത് പുത്തൻ തരംഗം സൃഷ്‌ടിക്കാൻ ഈവർഷം അവസാനത്തോടെ യൂറോപ്പ് അടക്കം തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ഐയോണിക് 5 വില്പനയ്ക്കെത്തും. ‘ഐയോണിക്” എന്നത് ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള (ഇ.വി) ഹ്യുണ്ടായിയുടെ പ്രത്യേക വിഭാഗമാണ്. എന്നാൽ, പുതിയ മോഡലിനൊപ്പം ഹ്യുണ്ടായ് എന്ന പേരും ലോഗോയും കമ്പനി നിലനിറുത്തിയിട്ടുമുണ്ട്.
ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് – ഗ്ളോബൽ മോഡുലാർ പ്ളാറ്റ്‌ഫോമിൽ (ഇ-ജി.എം.പി) നിർമ്മിക്കുന്ന ആദ്യ മോഡലാണ് ഐയോണിക് 5. വിശാലവും ഉപഭോക്തൃ താത്പര്യാർത്ഥം മാറ്റംവരുത്താവുന്ന തുമായ അകത്തളങ്ങളുള്ള ഇ-വാഹനങ്ങൾ നിർമ്മിക്കുന്ന പ്ളാറ്റ്‌ഫോമാണിത്. രൂപകല്‌പനയിലെ പഴയതും പുതിയതുമായ ശൈലികളുടെ സംയോജനം ഐയോണിക് 5ന്റെ ഡിസൈനിൽ കാണാം. 70കളിലെ ഇറ്റാലിയൻ ഡിസൈൻഭാഷയിൽ തീർത്ത, മോഡേൺ ഹാച്ച്ബാക്കാണ് ഐയോണിക് 5.
4.6 മീറ്റർ നീളവും 1.8 മീറ്റർ വീതിയും ഐയോണിക് 5നുണ്ട്. എന്നുവച്ചാൽ, അത്ര കുഞ്ഞനല്ലെന്ന് സാരം. 1.6 മീറ്ററാണ് പൊക്കം. മൂന്നു മീറ്റർ വീൽബേസുമുണ്ട്. ഒമ്പത് ആകർഷക നിറങ്ങളിൽ ഐയോണിക് 5 ലഭിക്കും. പ്രകൃതിസൗഹാർദ്ദമായ മെറ്റീരിയലുകളാലാണ് അകത്തളം മെനഞ്ഞി രിക്കുന്നത്. ഇരിപ്പിടത്തിന്റെ ഇരുനിരകളും അതിവിശാലം. 12 ഇഞ്ച് വീതമുള്ള അത്യാധുനിക ഡ്രൈവർ ഡിസ്‌പ്ളേയും സെൻട്രൽ-ടച്ച് സ്‌ക്രീനും കാണാം. ലാപ്ടോപ്പും മൊബൈൽഫോണും ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് ഡിവൈസുകൾ വണ്ടി ഓഫാണെങ്കിൽപ്പോലും ചാർജ് ചെയ്യാവുന്ന വെഹിക്കിൾ-2-ലോഡ് (വി2എൽ) ഫംഗ്ഷനും മികവാണ്.
സിംഗിൾ മോട്ടോർ ആർ.ഡബ്ള്യു.ഡി., ഡ്യുവൽ മോട്ടോർ എ.ഡബ്ള്യു.ഡി വേരിയന്റുകളുണ്ട്. 58 കെ.ഡബ്ള്യു.എച്ച് (സ്‌റ്റാൻഡേർഡ് റേഞ്ച്), 72.6 കെ.ഡബ്ള്യു.എച്ച് (ലോംഗ് റേഞ്ച്) ബാറ്ററി പാക്കു കളും ഉണ്ടാകും. ലോംഗ് റേഞ്ച് എ.ഡബ്ള്യു.ഡിക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം നേടാൻ 5.8 സെക്കൻഡ് ധാരാളം. 480 കിലോമീറ്ററാണ് പരമാവധി റേഞ്ച്. ഫാസ്‌റ്റ്ചാർജ് സൗകര്യവും ഉണ്ടായിരിക്കും.