Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമേരിക്കയില്‍ മലയാളി നഴ്‌സിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് പരോളില്ലാത്ത ജീവപര്യന്തം


ടലഹാസി: അമേരിക്കയിലെ ഫ്ളോറിഡയില്‍ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ. മോനിപ്പള്ളി ഊരാളില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്‌സി ദമ്പതിമാരുടെ മകളായ മെറിന്‍ ജോയി(27)യെ കൊല പ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ(നെവിന്‍-34)ആണ് ശിക്ഷിച്ചത്. ചങ്ങനാശേരി സ്വദേശിയാണ് ഫിലിപ് മാത്യു. ഫ്‌ളോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഫിലിപ്പിനു ജയില്‍മോചിതനാകാന്‍ സാധിക്കില്ലെന്നു യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2020 ജൂലായ് 28-ന് മെറിനെ കുത്തിയും കാര്‍ കയറ്റിയും കൊന്നെന്നാണ് കേസ്. മെറിന്‍ ജോലിനോക്കുന്ന കോറല്‍ സ്പ്രിങ്‌സിലെ ആശുപത്രിയുടെ പാര്‍ക്കിങ് പ്രദേശത്തായി രുന്നു സംഭവം. ഫിലിപ്പ് മാത്യുവിന് പരോളില്ലാത്ത ജീവപര്യന്തമാണ് അമേരിക്കന്‍ കോടതി വിധിച്ചിട്ടുള്ളത്. അമേരിക്കയില്‍ ജീവപര്യന്തം എന്നാല്‍ മരണം വരെ എന്നാണ്. അതിനാല്‍ ഈ ശിക്ഷയെ മരണശിക്ഷയ്ക്ക് തുല്യമായാണ് കണക്കാക്കുന്നത്.

ഫിലിപ്പ് മാത്യു കുറ്റം ഏറ്റുപറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വധശിക്ഷയില്‍നിന്ന് ഒഴിവായി. മെറിന് 17 തവണയാണ് കുത്തേറ്റത്. മെറിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി, പലതവണ വെട്ടി. തുടര്‍ന്ന് അവരുടെ ദേഹത്തുകൂടി കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. കൊലയ്ക്കു ശേഷം സ്വയം കുത്തി മുറിവേല്‍പിച്ചു ജീവനൊടുക്കാന്‍ ഫിലിപ് മാത്യു ശ്രമിച്ചിരുന്നു. ഇരുവരും പിരിഞ്ഞു താമസിക്കുന്നതിനിടെയാണു മെറിനെ ഫിലിപ് കൊലപ്പെടുത്തിയത്. മെറിന്‍ കൊല്ലപ്പെടുമ്പോള്‍ ഏകമകള്‍ നോറയ്ക്ക് രണ്ടുവയസേ ഉണ്ടായിരുന്നുള്ളൂ. മകള്‍ ഇപ്പോള്‍ മെറിന്റെ മാതാപിതാക്കളായ മേഴ്‌സിക്കും ജോയിക്കുമൊപ്പമാണ്.


Read Previous

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു; കളമശേരി സ്ഫോടനത്തില്‍ മരണം നാലായി

Read Next

ഗാസയില്‍ ആണവ ബോംബ്’: വിവാദ പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ നടപടിയെടുത്ത് ബെഞ്ചമിന്‍ നെതന്യാഹു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »