Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനാവശ്യമായി പണം ചെലവാക്കി ഭര്‍ത്താവ്; മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ച് ഭാര്യ


ബറേലി: അനാവശ്യമായി പണം ചെലവാക്കിയതിന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് കേസിനാസ്പദമായ സംഭവം. ജിതേന്ദ്ര യാദവ് എന്ന യുവാവാണ് ചൂതുകളിച്ച് പണം പാഴാക്കിയത്. ജനുവരി 26ന് ഇയാളെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസിന് ആദ്യഘട്ടത്തില്‍ തന്നെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ആത്മഹത്യ അല്ലെന്ന് തിരിച്ചറിഞ്ഞതോടെ സംശയം ഭാര്യയിലേക്ക് നീങ്ങുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ജിതേന്ദ്രയും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. ഓണ്‍ലൈന്‍ ഗെയിം കളിച്ച് ജിതേന്ദ്രയ്ക്ക് 20,000 രൂപ നഷ്ടപ്പെട്ടു. തുടര്‍ന്ന് ഭാര്യയും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായി. കഴുത്ത് ഞെരിച്ചാണ് ഭാര്യ ജിതേന്ദ്രയെ കൊലപ്പെടുത്തിയത്.

കൊലപാതകം നടത്തിയതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് വിളിച്ച് മാതാപിതാക്കളോട് വീട്ടിലേക്ക് എത്താനും ആവശ്യപ്പെട്ടു. തുടര്‍ന്ന് മാതാപിതാക്കളുടെ സഹായത്തോടെ മൃതദേഹം കെട്ടിത്തൂക്കുകയും മറ്റുള്ളവരോട് ജിതേന്ദ്ര ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു.സംഭവത്തില്‍ ജിതേന്ദ്ര യാദവിന്റെ ഭാര്യ ജ്യോതി, ജ്യോതിയുടെ അച്ഛന്‍ കാളിചരണ്‍, അമ്മ ചമേലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവസ്ഥലം പരിശോധിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ പൊലീസിന് ഇത് കൊലപാതകമാണെന്ന് സംശയമുണ്ടായിരുന്നു. ആദ്യം ആത്മഹത്യയായി രജിസ്റ്റര്‍ ചെയ്ത കേസില്‍, ജിതേന്ദ്രയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയാണ് പ്രതികളിലേക്ക് എത്തിയത്.


Read Previous

ഭൂമി കൊടുക്കാത്തതു കൊണ്ടാണോ കേരളത്തിന് എയിംസ് അനുവദിക്കാത്തത്?​,​ മറുപടിയുമായി മന്ത്രി

Read Next

വെറുതേയല്ല റബര്‍ കര്‍ഷകര്‍ ഫീല്‍ഡ് വിടുന്നത്; എത്ര വെട്ടിയിട്ടും ഫലമില്ലാത്തത് ഇക്കാരണത്താല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »