ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പുണ്യ റമദാനിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി പ്രമുഖ റീട്ടെയിൽ ശൃംഖ ലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ്. ഉപഭോക്താക്കൾക്കായി ഒട്ടനവധി ഓഫറുകളും സേവന ങ്ങളുമാണ് ഈ വ്രതകാലത്ത് നെസ്റ്റോ ഒരുക്കിയിരിക്കുന്നത്. “റമദാൻ ഇനാം” എന്ന പേരിൽ നടപ്പിലാക്കുന്ന ക്യാമ്പയിനിലൂടെ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്ന് മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റമദാൻ ഒന്ന് മുതൽ മുപ്പത് വരെ നീണ്ടുനിൽക്കുന്ന ഈ പ്രമോഷൻ കാലയളവിൽ ഫ്രഷ് ഫുഡ്, സൂപ്പർ മാർക്കറ്റ്, ബുച്ചറി, ഇലക്ട്രോണിക്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആകർഷകമായ ഡിസ്കൗണ്ടുകൾ ഉണ്ടായിരിക്കും. തങ്ങളെ എന്നും പിന്തുണയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനെജ്മെന്റ് വക്താക്കള്‍ പറഞ്ഞു.
അത്യാകർഷകമായ വിലക്കുറവ്: ഓരോ ദിവസവും ആവശ്യമായ അവശ്യവസ്തുക്കൾ പകുതി വിലയിൽ വരെ ലഭ്യമാകും. മറ്റുള്ളവരെ സഹായിക്കാൻ താല്പര്യമുള്ളവർക്കായി 50 റിയാൽ മുതൽ 500 റിയാൽ വരെയുള്ള റമദാൻ ഗിഫ്റ്റ് കാർഡുകൾ സ്റ്റോറുകളിൽ ലഭ്യമാണ്. ഈ കാർഡുകൾ ഉപയോഗിച്ച് സൗദി യിലെ ഏത് നെസ്റ്റോ ബ്രാഞ്ചിൽ നിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്.ഇഫ്താർ വിരുന്നുകൾക്കും മറ്റുമായി ഇഫ്താർ കോമ്പോ, റമദാൻ കോമ്പോ തുടങ്ങിയ പ്രത്യേക പാക്കേജുകളും ഒരുക്കിയിട്ടുണ്ട് .പുണ്യമാസത്തിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്ന ങ്ങൾ കുറഞ്ഞ നിരക്കിൽ എത്തിക്കാൻ നെസ്റ്റോ പ്രതിജ്ഞാബദ്ധമാണെന്ന് മാനജ്മെന്റെ വക്താക്കള്‍ കൂട്ടിച്ചേർത്തു.
വാര്‍ത്താസമ്മേളനത്തില്‍ മാനേജ്മെന്റ് പ്രതിനിധികളായ ചീഫ് പ്രൊക്യൂർമെൻറ് ഹെഡ് അബ്ദുൽ നാസർ, ചീഫ് മാർക്കറ്റിംഗ് ഹെഡ് ഫഹദ് മെയോൺ (Fahad Meyon), കാറ്റഗറി ഹെഡുമാരായ റിയാസ് കാവുങ്ങൽ, രാജ്കുമാർ എന്നിവർ സംബന്ധിച്ചു.
