Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘താന്‍ ആരുടെയും തടവിലല്ല’; അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്ന് നിമിഷ പ്രിയയുടെ അമ്മ


സനാ: താന്‍ യെമനില്‍ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. തന്നെ ആരും നിര്‍ബന്ധിച്ച് യെമനില്‍ പിടിച്ച് വെച്ചിട്ടില്ലെന്നും അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെ പ്രേമകുമാരി ആവശ്യപ്പെട്ടു.

നിമിഷ പ്രിയയുടെ ശിക്ഷാ ഇളവ് തേടിയുള്ള ശ്രമങ്ങള്‍ക്കായി 2024 ഏപ്രില്‍ 20 മുതല്‍ യെമനില്‍ കഴിയുകയാണ് അവര്‍. ആരുടെയും തടവിലല്ല യെമനില്‍ കഴിയുന്നതെന്ന് നിമിഷ പ്രിയയുടെ അമ്മ വീഡിയോയില്‍ പറയുന്നു. മകളെ യെമനില്‍ വിട്ട് നാട്ടിലേക്ക് വരാന്‍ കഴിയില്ല.

തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും പ്രേമകുമാരി പറയുന്നു. നിമിഷ പ്രിയയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. നിമിഷയെ കാണാനും കഴിയുന്നുണ്ടെന്ന് പ്രേമകുമാരി വീഡിയോയിലൂടെ വ്യക്തമാക്കി. . മകളുമായി തിരികെ നാട്ടിലെത്തണ മെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

അതിനിടെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരോ അദേഹവുമായി അടുപ്പമുള്ളവരോ കുടുംബവു മായി ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കുടുംബത്തിന്റെ അനുവാദമില്ലാതെയാണ് ചര്‍ച്ചകള്‍ നടന്നതായുള്ള പ്രചാരണമെന്നും ഫത്താഹ് പറയുന്നു.

തുടക്കം മുതലേ സമവായ ചര്‍ച്ചകള്‍ക്കെതിരെ നിലകൊള്ളുന്ന ആളാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്മാരില്‍ ഒരാളായ അബ്ദുല്‍ ഫത്താഹ്. നേരത്തെ മധ്യസ്ഥതയ്ക്ക് മുന്‍കൈയെടുക്കുന്ന സാമുവല്‍ ജെറോം വലിയ തുക കൈപ്പറ്റിയതായി ഫത്താഹ് ആരോപിച്ചിരുന്നു.


Read Previous

ബാങ്കുകളെ കബളിപ്പിച്ച് എഐ നമ്മുടെ പണം തട്ടിയെടുത്തേക്കാം’; മുന്നറിയിപ്പുമായി സാം ആള്‍ട്ട്മാന്‍

Read Next

ഇനി മുതൽ ഒടിപി ഇല്ല, ബാങ്കിങ് മേഖലയിൽ നിർണ്ണായക മാറ്റവുമായി യു എ ഇ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »