Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ആ രംഗം ചിത്രീകരിച്ചതിന് ക്ഷമ ചോദിക്കുന്നു’; 36 വർഷങ്ങൾക്ക് ശേഷം പെൺകുട്ടിയോട് സംവിധായകന്റെ ക്ഷമാപണം


തന്റെ ആദ്യ ചിത്രമായ ശിവയിൽ ബാലതാരമായി അഭിനയിച്ച സുഷമ എന്ന പെൺകുട്ടിയോട് ക്ഷമാപണം നടത്തി സംവിധായകൻ രാംഗോപാൽ വർമ്മ. ചിത്രത്തിലെ പ്രധാനപ്പെട്ട സൈക്കിൾ ചേസ് രംഗത്തിലെ സ്റ്റണ്ടിനിടെ അപകടകരമായ ഷോട്ടുകൾക്ക് വിധേയമാക്കിയതിനാണ് രാംഗോപാൽ വർമ്മ പെൺകുട്ടിയോട് ക്ഷമ ചോദിച്ചത്. ചിത്രീകരണം കഴിഞ്ഞ് 36 വർഷങ്ങൾക്ക് ശേഷമാണ് സംവിധായകന്റെ ക്ഷമാപണം. ആ രംഗത്തിൽ ബാലതാരമായി അഭിനയിച്ച സുഷമ ഇപ്പോൾ യുഎസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കൊഗ്‌നിറ്റീവ് സയൻസിൽ ഗവേഷണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സിൽ പങ്കിട്ട ഒരു പോസ്‌റ്റിലൂടെ രാംഗോപാൽ വർമ്മ പെൺകുട്ടിയെ പരിചയപ്പെടുത്തി. ‘ശിവയിലെ ഐക്കണിക് സൈക്കിൾ ചേസ് രംഗത്തിലുള്ള പെൺകുട്ടി സുഷമയാണ്, അവിടെ നാഗാർജുന ടെൻഷനിൽ സൈക്കിൾ ചവിട്ടുമ്പോൾ അവൾ ഭയന്നിരിക്കുകയായിരുന്നു. സുഷമ ഇപ്പോൾ യുഎസ്എയിൽ എഐ, കൊഗ്‌നി‌റ്റീവ് സയൻസ് എന്നിവയിൽ ഗവേഷണം നടത്തുകയാണ്.’ അദ്ദേഹം എക്‌സിൽ കുറിച്ചു.

പോസ്‌റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കകം രാംഗോപാൽ വർമ്മയ്ക്ക് സുഷമ മറുപടി നൽകി, ‘നന്ദി സർ! ശിവ എന്ന ചിത്രത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമായി ഓർമ്മിക്കപ്പെടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കുട്ടിക്കാലത്തെ ആ അനുഭവം മറക്കാനാവാത്തതായിരുന്നു, ഇത്രയും ഐക്കോണിക് ആയ ഒരു ചിത്രത്തിന് സംഭാവന നൽകാൻ കഴിഞ്ഞത് ഭാഗ്യമാണ്’ സുഷമ പറഞ്ഞു.


Read Previous

കുവൈത്തിൽ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം; തലയ്‌ക്ക് പരിക്കേറ്റ രണ്ട് മലയാളികൾ മരിച്ചു

Read Next

ഡൽഹി സ്‌ഫോടനം: വിശദ അന്വേഷണത്തിന് എൻഐഎയുടെ പത്തംഗ സംഘം, നേതൃത്വം നൽകുക എഡിജി വിജയ് സാക്കറെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »