Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘കൊടുത്ത പണം തിരിച്ചു ചോദിച്ചു, ടൊവിനോയുടെ പടത്തിൽ നിന്നും എന്നെ കട്ട് ചെയ്തു’; തുറന്നുപറഞ്ഞു ഹരീഷ് പേരടി


മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞു നടൻ ഹരീഷ് കണാരൻ. കടം നൽകിയ പണം തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തിൽ തനിക്ക് സിനിമയിൽ അവസരം നഷ്ടപ്പെടുത്തിയെന്ന് ഹരീഷ് പറഞ്ഞു.

പണം തിരിച്ചുനൽകാത്തതിനെ തുടർന്ന് അമ്മ സംഘടനയിൽ പരാതി നൽകിയിരുന്നു. ഇതോടെ അദ്ദേഹം ഇടപെട്ട് എനിക്ക് ലഭിക്കേണ്ട ഒരുപാട് വേഷങ്ങൾ നഷ്ടപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്
‘ഒട്ടുമിക്ക മലയാള സിനിമകളും കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു അദ്ദേഹം. 20 ലക്ഷത്തോളം രൂപ ഞാൻ അദ്ദേഹത്തിന് കടമായി നൽകിയിരുന്നു. അതിൽ ആറ് ലക്ഷത്തോളം രൂപ അദ്ദേഹം എനിക്ക് തിരിച്ചുതന്നു. എന്റെ വീട് പണി നടക്കുന്ന സമയത്ത് ഞാൻ ബാക്കി പണം തിരികെ ചോദിച്ചു. എന്നാൽ പണം ലഭിച്ചില്ല. ഇതോടെ ഞാൻ അമ്മ സംഘടനയിൽ പരാതി നൽകി.

ഇതിന്റെ വൈരാഗ്യത്തിൽ ആയിരിക്കണം, അദ്ദേഹം ഇടപെട്ട് ഞാൻ അഭിനയിക്കേണ്ട ഒരുപാട് സിനിമകളിൽ നിന്ന് എന്നെ കട്ട് ചെയ്തു. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ എനിക്ക് വേഷമുണ്ടായിരുന്നു. അതും എനിക്ക് നഷ്ടമായി. ഒരിക്കൽ ടൊവിനോയെ കണ്ടപ്പോൾ എന്നോട് ചോദിച്ചിരുന്നു ‘ചേട്ടനെ കണ്ടില്ലല്ലോ’ എന്ന്. അങ്ങനെയുള്ള ഒരുപാട് ചിത്രങ്ങൾ എനിക്ക് നഷ്ടമായി. സിനിമയിൽ നിന്ന് അപ്രത്യക്ഷമായെന്ന് പലർക്കും തോന്നിയത് അതാണ്. കുറേക്കാലത്തിന് ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ്’.


Read Previous

കാശ് ലാഭിക്കാം പക്ഷേ ഇക്കാര്യം അധികമാർക്കും അറിയില്ല; ഗ്യാസ് വാങ്ങുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടത്

Read Next

ചെന്നൈയുടെ ‘തലൈവർ’ ആകാൻ സഞ്ജു, ജഡേജയും കറനും രാജസ്ഥാനിൽ മടങ്ങിയെത്തുമോ? ഉടൻ അറിയാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »