ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
വീണ് കിടന്ന അമ്മയാനയെ ഉണര്‍ത്താന്‍ ശ്രമിച്ച്, അവളുടെ അടുത്ത് നിന്ന് മാറാതെ കരഞ്ഞു കൊണ്ടിരുന്ന ആന കുട്ടിയുടെ വീഡിയോ രണ്ടാഴ്ച മുമ്പ് പങ്കുവയ്ക്കപ്പെട്ടി രുന്നു. ഇന്ന് ആരോഗ്യം വീണ്ടെടുത്ത അമ്മയും കൂട്ടവും ആ കുട്ടിയാനയെ ഉപേക്ഷിച്ചു.
കഴിഞ്ഞ ജൂണ്‍ മൂന്നിന് തളര്‍ന്നുവീണ അമ്മയുടെ അടുത്ത് നിന്നും മാറാതെ കരഞ്ഞു കൊണ്ടിരുന്ന ഒരു ആനക്കുട്ടിയുടെ കഥ സുപ്രിയ സാഹു ഐഎഎസ് പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് ആ ആനക്കുട്ടിക്കും അവന്‍റെ തളര്‍ന്ന് വീണ അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചത്. ഒടുവില്‍ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടര്‍മാരും ക്രെയിനില്‍ കെട്ടി നിര്‍ത്തി ചികിത്സിച്ച അമ്മ ആരോഗ്യം വീണ്ടെടുത്തതോടെ തന്‍റെ കൂട്ടത്തോടൊപ്പം ചേര്‍ന്ന് കാട് കയറി. പക്ഷേ, വീണു കിടന്നപ്പോള്‍ തന്‍റെ അടുത്ത് നിന്നും മാറാതെ കരഞ്ഞ ആ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൂടെ കൂട്ടാന്‍ അമ്മയാനയോ ആനക്കുട്ടമോ തയ്യാറായില്ല. ഒടുവില്‍ അനാഥനായ ആ ആനക്കുട്ടിയെ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചു. ആനക്കുട്ടിയുടെ കഥ സുപ്രിയാ സാഹു ഐഎഎസ് വീണ്ടും പങ്കുവച്ചപ്പോള്‍ അത് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയത്തില്‍ കൊളുത്തി വലിച്ചു.
മൃഗഡോക്ടർമാരും വനപാലകരും 24 മണിക്കൂറും അശ്രാന്തമായി ശ്രമിച്ചിട്ടും തന്‍റെ കുഞ്ഞിനെ കൂടെ കൂട്ടാന്‍ അമ്മ ആനയോ ആനക്കൂട്ടമോ തയ്യാറായില്ല. കാട്ടിൽ നടക്കുന്ന, മനുഷ്യന് ഇനിയും വിശദീകരിക്കാന്‍ കഴിയാത്ത കാരണങ്ങളാല്‍ ആ ആനക്കുട്ടി ഉപേക്ഷിക്കപ്പെട്ടു. പക്ഷേ. കൊടുങ്കാട്ടില്‍ അവനെ ഉപേക്ഷിക്കാതെ കൂടെ കൂട്ടുകയാണ് വനപാലകര്‍. സുരക്ഷയും അതിജീവനവും ഉറപ്പാക്കാനും മികച്ച ശിക്ഷണത്തില്‍ വളര്‍ത്തി അവനെ ഒരു നാട്ടാന ആക്കാനായി തെപ്പക്കാട് ആനത്താവ ളത്തിലെത്തിച്ചു. ഇനി ആ മൂന്ന് മാസം പ്രായമുള്ള ആനക്കുട്ടി വനപാലകരുടെയും ആന പരിപാലകരുടെയും സംരക്ഷണയില്‍ വളരും.