Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇടതുപക്ഷം എന്റെ പുസ്തകത്തെ എതിര്‍ത്തത് എന്തിനെന്ന് അറിയില്ല, പിന്തുണച്ചത് ഇഎംഎസ് മാത്രം: തസ്ലീമ നസ്റീന്‍


തിരുവനന്തപുരം: കേരളത്തെ പോലൊരു പരിഷ്‌കൃത സമൂഹത്തില്‍ മത മൗലിക വാദികള്‍ക്ക് സ്വാ ധീനം ഉറപ്പിക്കാന്‍ കഴിയുന്നു എന്ന സാഹചര്യം ആശങ്കാജനകമെന്ന് എഴുത്തുകാരി തസ്ലീമ നസ്റീന്‍. ഉദാരവത്കരിക്കപ്പെട്ട സമൂഹമാണ് കേരളത്തിലേത്. എന്നാല്‍, ഐഎസ്‌ഐഎസ് ഉള്‍പ്പെടെ യുള്ള സംഘടനകളിലേക്ക് കേരളത്തില്‍ നിന്നുള്ളവര്‍ എത്തിപ്പെടുന്നു എന്നത് അസ്വസ്ഥതപ്പെടുത്തുന്ന സാഹചര്യമാണെന്നും എഴുത്തുകാരി ചൂണ്ടിക്കാട്ടുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തസ്ലീമ നസ്‌റിന്‍ തന്റെ കാഴ്ചപ്പാടുകള്‍ വിവരിക്കുന്നത്.

കേരളത്തെ കുറിച്ച് ഇപ്പോള്‍ തനിക്ക് രണ്ട് കാഴ്ചപ്പാടുകളാണുള്ളത്. കേരള സമൂഹം ഒരുവശത്ത് ഏറെ പ്രബുദ്ധരാണ്, എന്നാല്‍ മറുവശം തീവ്ര ആശയങ്ങളാല്‍ ഏറെ സ്വാധീനിക്കപ്പെട്ടവരാണെന്നും എഴുത്തുകാരി പറയുന്നു. കേരളത്തില്‍ ആഴത്തില്‍ വേരുന്നിയിട്ടുള്ള ഇടത് പ്രത്യയശാസ്ത്രത്തെ കുറിച്ചും എഴുത്തുകാരി നിലപാട് വ്യക്തമാക്കുന്നുണ്ട്.

എല്ലാവര്‍ക്കും തുല്യ അവകാശം വാഗ്ദാനം ചെയ്യുന്ന ഇടത് പ്രത്യയ ശാസ്ത്രത്തില്‍ ഉറച്ചുവിശ്വസിക്കുന്ന വ്യക്തിയാണ് താന്‍. എന്നാല്‍ തന്റെ ആത്മകഥയുടെ മൂന്നാം ഭാഗമായ ‘ദ്വിഖണ്ഡിതോ’യെ ഇടതുപക്ഷം എതിര്‍ത്തത് എന്തിനെന്ന് അറിയില്ല. ഇസ്ലാം ഒരു ഭരണകൂട മതമാണെന്ന് തന്റെ നിലപാടിന്റെ പേരില്‍ ആയിരുന്നു പശ്ചിമ ബംഗാള്‍ പുസ്തകത്തെ നിരോധിച്ചത്. ഒരു ഇടത് സര്‍ക്കാരില്‍ നിന്ന് അത്തരം ഒരു നീക്കമുണ്ടായത് അപ്രതീക്ഷിതമായിരുന്നു.

മുസ്ലീം പുരോഹിതന്മാര്‍ എതിര്‍പ്പ് ഉന്നയിച്ചത് കൊണ്ടാകണം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുസ്തകത്തിന് എതിരെ തിരിഞ്ഞത്. ഇടതുപക്ഷ പത്രമായ ഗണശക്തി തന്റെ ലജ്ജയെ അതിരൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ അക്കാലത്തു തന്നെ പിന്തുണച്ച് രംഗത്തെത്തിയത് ഇ എം എസ് നമ്പൂതിരിപ്പാട് മാത്രമായിരുന്നു എന്നും തസ്ലീമ നസ്‌റിന്‍ പറയുന്നു. ‘പീപ്പിള്‍സ് ഡെമോക്രസി’യില്‍ തന്നെ പിന്തുണച്ച് ഇഎംഎസ് എഴുതിയ ലേഖനങ്ങള്‍ പരാമര്‍ശിച്ചായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം.


Read Previous

ഭാവന സ്ഥാനാര്‍ത്ഥിയാകും?; വന്‍ ‘വിസ്മയ’ത്തിന് സിപിഎം

Read Next

എആർ റഹ്‌മാനെ മലയാളം പഠിപ്പിച്ച സരിഗമപ താരം ജാസിം ജമാൽ റിയാദില്‍ എത്തി, ത്രിശ്ശൂര്‍ സമ്മിറ്റ് ജനുവരി 16 വെള്ളിയാഴ്ച. മുഖ്യ അതിഥിയായി അഡ്വ ഒ ജെ ജനീഷ് പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »