Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശരാശരിക്കാരെമാത്രം അംഗീകരിക്കുന്ന മലയാളികള്‍ക്കുമുന്നില്‍ ‘ഉയരം’ കൂടിപ്പോയതാണ് ശശി തരൂര്‍ നേരിടുന്ന പ്രശ്‌നമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍; രാഷ്ട്രീയത്തില്‍ വന്നതില്‍ ഖേദമില്ല, ആരോഗ്യം അനുവദിക്കും വരെ തുടരും: നിലപാട് വ്യക്തമാക്കി തരൂര്‍


തിരുവനന്തപുരം: പ്രായം അനുവദിക്കും വരെ സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതില്‍ ഖേദമില്ലെന്നും അത് ഉപേക്ഷിക്കാന്‍ ഉദ്ദേശ്യമി ല്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. കോണ്‍ഗ്രസ് എംപിയായ തരൂര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ പോലും സജീവ ചര്‍ച്ചയായി തുടരുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പി കേശവദേവ് സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങിലായിരുന്നു തരൂരിന്റെ പ്രതികരണം.

രാഷ്ട്രീയത്തില്‍ പ്രവേശിച്ചതില്‍ ഖേദമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചായിരുന്നു തരൂര്‍ നിലപാട് അറിയിച്ചത്. രാഷ്ട്രീയ പ്രവേശത്തില്‍ ഒരിക്കലും ഖേദം തോന്നിയിട്ടില്ല. പൊതുപ്രവര്‍ത്തകന് ദശലക്ഷ ക്കണക്കിന് ആളുകളെ സ്വാധീനിക്കാന്‍ കഴിയും. തീരുമാനങ്ങള്‍ എടുക്കാനും നയങ്ങള്‍ നടപ്പിലാക്കാനും സാധിക്കും. അതാണ് രാഷ്ട്രീയത്തിന്റെ യഥാര്‍ഥ കരുത്ത്. പ്രായം അനുവദിക്കുന്നത് വരെ രാഷ്ട്രീയം വിടാന്‍ പരിപാടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശരാശരിക്കാരെമാത്രം അംഗീകരിക്കുന്ന മലയാളികള്‍ക്കുമുന്നില്‍ ‘ഉയരം’ കൂടിപ്പോയതാണ് ശശി തരൂര്‍ നേരിടുന്ന പ്രശ്‌നമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ പറഞ്ഞിരുന്നു. മലയാളികള്‍ ശരാശരിക്കാരായ വ്യക്തികളെയും പ്രവര്‍ത്തനങ്ങളെയുംമാത്രം അംഗീകരിക്കാന്‍ ശീലിച്ചവരാണ് എന്നും പി കേശവദേവ് സ്മാരക ട്രസ്റ്റിന്റെ കേശവദേവ് സാഹിത്യ പുരസ്‌കാരം ശശി തരൂര്‍ എംപിക്കു സമ്മാനിച്ചുകൊണ്ട് അടൂര്‍ പറഞ്ഞു.


Read Previous

പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ഗുരുതര വകുപ്പുകള്‍; എഫ്‌ഐആര്‍ പുറത്ത്

Read Next

കേരളത്തിലൊഴികെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതര്‍, ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുന്നില്ല’; വിമര്‍ശനവുമായി ദീപിക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »