Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒടുവിൽ ഞാൻ ജീസസിനെ കണ്ടെത്തി’: മോഹിനി ‘എനിക്ക് നേരെ ദുർമന്ത്രവാദം, 13 പിശാചുക്കളെ അവരയച്ചു


ലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മോഹിനി. മമ്മൂട്ടി അടക്കമുള്ള നിരവധി അഭിനേതാക്കൾക്കൊപ്പം സ്ക്രീൻ പങ്കിട്ട മോഹിനി ക്രിസ്തുമതം സ്വീകരിച്ച വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹ ശേഷം ആയിരുന്നു മോഹിനിയുടെ മതം മാറ്റം. ഇതൊരിക്കലും മതം മാറ്റമല്ലെന്നും മനം മാറ്റമാണെന്നുമാണ് മോഹിനി ഇപ്പോൾ പറയുന്നത്. തന്റെ നേർക്ക് പൈശാചിക ശക്തികളെ ഭർത്താവിന്റെ കുടുംബത്തിലുള്ളൊരാൾ അയച്ചുവെന്നും അതിൽ നിന്നുമുള്ള മോക്ഷം തേടിയുള്ള യാത്രമാണ് തന്നെ ജീസസിലേക്ക് അടുപ്പിച്ചതെന്നും മോഹിനി പറയുന്നു.

ഹോട് ആന്റ് കൂൾ എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു മോഹിനിയുടെ പ്രതികരണം. ഒരുകാലത്ത് മോഹിനിയെ പിശാച് പിടിച്ചെന്ന തരത്തിൽ കേട്ടിരുന്നല്ലോ എന്ന ചോദ്യത്തിന് “പിശാച് പിടിച്ചു എന്നല്ല. അതിന് വേണ്ടി ആളുകൾ അയച്ചിരുന്നു. ഹാരി പോർട്ടർ സിനിമ പോലെയാണ് ആ കഥ. ബ്ലാക് മാജിക് എന്നൊക്കെ പറയാം. ഒരു നല്ല ശക്തിയുണ്ടെങ്കിൽ ഒരു മോശം ശക്തിയും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. എന്റെ അനുഭവത്തിൽ നിന്നുമാണിത് പറയുന്നത്. 13 പിശാചുക്കളെയാണ് അവർ എന്റെമേൽ അയച്ചിരുന്നത്. വിവാഹത്തിന് ശേഷമായിരുന്നു ഇത്. എന്റെ ഭർത്താവിന്റെ കുടുംബക്കാരിൽ ഒരാളായിരുന്നു അത് ചെയ്തത്. രാത്രിയിൽ ഉറക്കം വരില്ല. എപ്പോഴും എനിക്ക് വയ്യായ്ക തന്നെ. പേടിപ്പിക്കുന്ന സ്വപ്നങ്ങളായിരുന്നു എന്നും. അരൊക്കെയോ നടക്കുമ്പോലെ തോന്നും. ഇത് വല്ല കെമിക്കൽ അല്ലെങ്കിൽ ഹോർമോണൽ ഇംബാലൻസ് ആണോന്ന് ഞാൻ ചിന്തിച്ചു. ഒടുവിൽ ജോത്സ്യം നോക്കിയപ്പോഴാണ് എനിക്ക് ബ്ലാക് മാജിക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. ദൈവത്തിന് അല്ലാതെ മറ്റാർക്കും എന്നെ രക്ഷിക്കാനാവില്ലെന്നും അവർ പറഞ്ഞു. ഭർത്താവിനെ ഉപേക്ഷിച്ച്, ഞാൻ മരിക്കാൻ വേണ്ടിയായിരുന്നു അവർ ബ്ലാക് മാജിക് ചെയ്തത്”, എന്ന് മോഹിനി പറയുന്നു.

ക്രിസ്തുമതത്തിലേക്ക് മാറിയതിനെ കുറിച്ചും മോഹിനി സംസാരിച്ചു. “മനം മാറ്റമാണ് മതം മാറ്റമായത്. എന്റെ മനസായിരുന്നു ആദ്യം മാറിയത്. ഭാര്യഭർത്തൃ ബന്ധം പോലെ പവിത്രമാണ് ദൈവവും വിശ്വാസികളും തമ്മിലുള്ളത്. ഞാൻ മറ്റെവിടെയും വായിക്കാത്ത കാര്യങ്ങൾ ബൈബിളിൽ വായിച്ചു. അതിൽ നിന്നും മനസിലാക്കി. കുട്ടിക്കാലം മുതൽ ആത്മീയമായ കാര്യങ്ങളോട് താല്പര്യമുള്ള ആളാണ് ഞാൻ. മഹാഭാരതവും രാമായണവും വായിക്കാനായി ലൊക്കേഷനിലേക്ക് കൊണ്ടുപോകും. 18മത്തെ വയസിൽ സന്യാസി ആകാൻ എനിക്ക് തോന്നി. എവിടെ നിന്ന് മോക്ഷം കിട്ടും എന്ന യാത്രയായിരുന്നു എന്റേത്. ബ്ലാക് മാജിക് എല്ലാം എന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് എന്റെ റൂട്ട് മാറ്റാൻ ഞാൻ തീരുമാനിച്ചത്. ഖുർ ആൻ അടക്കം എല്ലാം വായിച്ച ശേഷമാണ് ഞാൻ ബൈബിളിൽ എത്തുന്നത്. ബെെബിളിൽ ഞാൻ മറ്റെവിടെയും വായിക്കാത്ത കാര്യങ്ങൾ വായിച്ചു. എന്ത് ചെയ്താലും ഞാൻ നിന്നോട് ക്ഷമിക്കുമെന്ന് അതിലുണ്ട്. ഞാൻ നിന്റെ സുഹൃത്താണെന്ന് ദൈവം പറയുന്നത് മറ്റൊരു മത​ഗ്രന്ഥത്തിലും ഞാൻ വായിച്ചിട്ടില്ല. ക്രിസ്തുമതത്തിലേക്ക് അടുത്തപ്പോൾ ഭയവും വിഷാദവും എല്ലാം ഇല്ലാതായി. ഇതൊരിക്കലും മതം മാറ്റമല്ല. മനംമാറ്റമാണ്. ജീസസിനെ എനിക്ക് ഒരുപാട് ഇഷ്ടമായി. അ​ദ്ദേഹത്തിന് തിരിച്ചും”, എന്നും മോഹിനി പറഞ്ഞു.

recommended by


Read Previous

ഹൃദയാഘാതം, ദുബൈയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി

Read Next

ഇടുക്കിയിൽ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ സംഭവം, പ്രതിയായ വൃദ്ധയും മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »