Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്; ഒരുപാട് സന്തോഷമുണ്ടെന്ന് നടൻ കാളിദാസിന്റെ ഭാര്യ താരിണി


തിരുവനന്തപുരം: ചക്കി മുൻപ് ആറ്റുകാൽ പൊങ്കാലയെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ഇതിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും കാളിദാസിന്റെ ഭാര്യ താരിണി പറഞ്ഞു. ഇവിടെ വന്നതിലും പൊങ്കാല ഇടാൻ കഴിഞ്ഞതിലും വളരെ സന്തോഷം ഉണ്ടെന്നും താരിണി കൂട്ടിച്ചേർത്തു.

‘ഒരുപാട് വർഷമായി പൊങ്കാലയെ കുറിച്ച് കേട്ടിട്ടുണ്ട്. ഇവിടെ എത്തിയപ്പോൾ സന്തോഷമായി. ഇനി എല്ലാവർഷവും വരണമെന്നുണ്ട്. കാളിദാസിന് ഷൂട്ടിംഗ് ഉണ്ട്, ചെന്നെെയിലാണ് അതാണ് വരാത്തത്. പൊങ്കാല ആദ്യമായി ഇടുന്നത് കൊണ്ട് അമ്മ നല്ലപോലെ സഹായിച്ചു. ഇന്നലെ ക്ഷേത്രത്തിൽ പോയി. അടുത്ത തവണയും വരും’,​- താരിണി വ്യക്തമാക്കി. ഒരു പ്രാവശ്യം പൊങ്കാലയിട്ടാൽ വീണ്ടും വരാൻ തോന്നുമെന്ന് ജയറാമിന്റെ ഭാര്യയും നടിയുമായ പാ‌ർവതി പറഞ്ഞു.

ഉച്ചയ്ക്ക് 1.15നാണ് നിവേദ്യം. 300ലേറെ ശാന്തിക്കാർ തീർത്ഥം തളിക്കാൻ അണിനിരക്കും. നിവേദ്യ സമയത്ത് സെസ്ന വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടിയുണ്ടാവും. പൊങ്കാലയോടനുബന്ധിച്ച് വലിയ രീതിയിലുളള സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുളളത്.ഹരിത ചട്ടങ്ങൾ പൂർണമായും പാലിക്കണമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉൽപാദനത്തിന് കാരണവുമാകുന്ന ഉൽപന്നങ്ങൾ ഒഴിവാക്കുന്നതിനും പകരം സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീൽ പാത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും മേയർ ആവശ്യപ്പെട്ടിട്ടുണ്ട്.


Read Previous

സൗന്ദര്യയുടെ മരണം കൊലപാതകമോ? 21 വർഷങ്ങൾക്ക് ശേഷം പരാതി; മറുപടിയുമായി താരത്തിൻറെ ഭർത്താവ്

Read Next

തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »