ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിലേക്ക് എത്തിപ്പെട്ട് ആഫ്രിക്കൻ വംശജരുടെ ഇന്നത്തെ തലമുറയിൽ പെട്ട ചിലർ തങ്ങളുടെ മാതൃരാജ്യമായ ആഫ്രിക്ക സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ, എവിടെ? എങ്ങനെ? എന്നൊന്നും അവർക്കറിയില്ല. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി താമസിക്കുന്ന ഇവർ സിദ്ദികളെന്ന് അറിയപ്പെടുന്നവരാണ്. ഇവരുടെ വേരുകൾ ആഫ്രിക്കയിലാണെങ്കിലും എവിടെ എന്ന് തങ്ങൾക്ക് അറിയില്ലെന്ന് അവർ പറയുന്നു. “അഫ്രിക്കയിലേക്ക് പോകാൻ എന്ന സഹായിക്കൂ, 70 വയസ്സു കാരിയുടെ ആഗ്രഹത്തെ ” Help Me Go BACK to Africa! 70 Years Old Woman Bucket List (Siddi, African Indian) കുറിച്ച് കുറച്ച് നാൾ മുമ്പ് അപലോഡ് ചെയ്ത RJinspire എന്ന ഹാൻഡിൽ നിന്നുള്ള യുട്യൂബ് വിഡിയോയിലാണ് ഇത് പറയുന്നത്.
നില മരിയാനി എന്ന് പേര് പറയുന്ന എഴുപതുകാരിയാണ് ആഫ്രിക്ക സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്. ആഫ്രിക്കയിലേക്ക് പോകണം എന്നുണ്ട് പക്ഷേ പാസ്പോർട്ടും വിസയുമൊന്നുമില്ല. ഞാൻ ആഫ്രിക്കയിൽ നിന്നാണ്. ഞാൻ ജനിച്ചു വളർന്നത് ഇവിടെയാണ്. ഇവിടെയാണ് താമസിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരപ്പെട്ട ആഫ്രിക്കക്കാരുടെ ഇന്നത്തെ തലമുറക്കാരിയാണ് നില.
ഇന്ത്യയിലെ ആഫ്രിക്കൻ ഇന്ത്യാക്കാർ നിലവിൽ താമസിക്കുന്ന പ്രദേശങ്ങളിലെ ഭാഷകളിലാണ് അവർ സംസാരിക്കുന്നത്. ഹിന്ദിയും ഗുജറാത്തിയും കന്നഡയും കൊങ്കിണിയുമൊക്കെ സംസാരിക്കുന്ന ആഫ്രിക്കൻ ഇന്ത്യാക്കാരുണ്ട്. ആഫ്രിക്ക സന്ദർശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന അമ്മയെ സ്വാഗതം ചെയ്തും സ്നേഹം പ്രകടിപ്പിച്ചും നിരവധി ആളുകളാണ് വിഡിയോയുടെ കമന്റിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ രാജ്യത്തേക്ക് അവരെ സ്വാഗതം ചെയ്യുന്നുണ്ട്. കെനിയ, ഉഗാണ്ട, ടാൻസാനിയ, നൈജീരിയ,ഘാന എന്നിങ്ങനെ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവർ ഈ വിഡിയോട് വൈകാരികമായാണ് പ്രതികരിച്ചിട്ടുള്ളത്.
“ഒരു ഉഗാണ്ടൻ അമേരിക്കക്കാരനായ ഞാൻ, കിഴക്കൻ ആഫ്രിക്കയിലെ ഉഗാണ്ടയിൽ ജനിച്ചു വളർന്നതി നാൽ, ഞാൻ എപ്പോഴും ആഫ്രിക്കയിലേക്ക് യാത്ര ചെയ്യുന്നത് ഒരു യുഎസ് പാസ്‌പോർട്ടുമായാണ്. എനിക്ക് ആഫ്രിക്കൻ നഗരങ്ങളിൽ സ്വന്തമായി ഭൂമിയുണ്ട്, അതിനാൽ എന്റെ ഈ അമ്മയെ എന്നോ ടൊപ്പം ആഫ്രിക്കയിലേക്ക് വരാൻ ഞാൻ സ്വാഗതം ചെയ്യുന്നു.”,എന്നാണ് ഒരാൾ എഴുതുന്നത്.” ഇത് എന്റെ ഹൃദയത്തെ തകർക്കുന്നു. അവൾ പ്രായമായി, തീർച്ചയായും നമ്മുടെ ആളുകളാണ്. അവരെ വീട്ടിലേക്ക് (ആഫ്രിക്ക) തിരികെ കൊണ്ടുവരാൻ സഹായിക്കേണ്ടതുണ്ട്.”എന്ന് മറ്റൊരാൾ എഴുതുന്നു.
“എന്റെ നൈജീരിയൻ കുടുംബത്തിന് അവരെ സ്വാഗതം ചെയ്യാൻ കഴിയും. പക്ഷേ എന്റെ കുടും ബത്തിന് കന്നഡയോ ഹിന്ദിയോ സംസാരിക്കാൻ അറിയില്ല. എനിക്ക് ഹിന്ദി സംസാരിക്കാൻ കഴിയും” എന്നാണ് വേറൊരാൾ പറയുന്നത്.
