
കാസർകോട്: കൊലപാതക കുറ്റത്തിന് യുഎഇയില്‍ വധശിക്ഷ നടപ്പാക്കിയ സംഭവത്തില്‍ വൈകാ രികമായി പ്രതികരിച്ച് കാസര്‍ഗോഡ് ചീമേനി സ്വദേശി മുരളീധരന്‍റെ അമ്മ ജാനകി. ഗൾഫിലേക്ക് പോയതി നുശേഷം ഇതുവരെ മകനെ കണ്ടിട്ടില്ലെന്നും ഫെബ്രുവരി 14 നാണ് മകൻ അവസാനമായി തന്നെ വിളിച്ചതെന്നും മുരളീധരന്‍റെ അമ്മ ജാനകി പറഞ്ഞു.
അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അവസാനമായി മകനെ കാണാൻ പോലും പറ്റിയില്ലെന്നും ജാനകി പറഞ്ഞു. 2006 ലാണ് മുരളീധരൻ ഗൾഫിൽ പോയത്. മൂന്നു വർഷം കൊണ്ട് തിരിച്ചുവരും എന്ന് പറഞ്ഞിരുന്നു. 2009 ൽ ആണ് കേസിൽ പെട്ടത്. പിന്നെ അവനെ കണ്ടിട്ടില്ല. മകൻ കുറ്റം സമ്മതിക്കുക യായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.
ആഴ്‌ചയിൽ തിങ്കളും വ്യാഴവും മകൻ വിളിക്കുമായിരുന്നു. ചെറിയ പ്രായത്തിലാണ് ഗൾഫിലേക്ക് പോയത്. നന്നായി ഫുട്ബോൾ കളിക്കുമായിരുന്നു. അതിന്‍റെ മെഡലുകൾ ഇപ്പോഴും ഉണ്ടെന്നും ഓര്‍ത്തെ ടുത്തുകൊണ്ട് വൈകാരികമായി ജാനകി പ്രതികരിച്ചു.
അതേസമയം, സംഭവത്തില്‍ വേണ്ട ഇടപെടലുകൾ നടത്തിയിരുന്നുവെന്ന് പഞ്ചായത്ത് മെമ്പർ ശോഭന പറഞ്ഞു. നാട്ടിലേക്ക് കൊണ്ടുവരാൻ പറ്റില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അവർ പ്രതികരിച്ചു. 2009 ൽ അല്‍ ഐനിൽ വച്ച് തിരൂർ സ്വദേശി മൊയ്‌തീനെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരന്‍റെ വധശിക്ഷ നടപ്പിലാക്കിയത്.
കൊലപാതകത്തിനു ശേഷം മൊയ്‌തീന്‍റെ മൊബൈല്‍ ഫോണ്‍ മുരളീധരൻ ഉപയോഗിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുരളീധരൻ അറസ്റ്റിലായത്. തുടര്‍ന്ന് ഫെബ്രുവരി 28 ന് വധശിക്ഷ നടപ്പിലാക്കിയ യുഎഇ വിവരം ഇന്ത്യൻ എംബസിയെ അറിയിക്കുകയും, തുടര്‍ന്ന് വിദേശ കാര്യമന്ത്രാലയം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. മറ്റൊരു കൊലപാതകക്കേസില്‍ കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് റിനാഷിന്‍റെയും വധശിക്ഷ നടപ്പാക്കിയിരുന്നു.