Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്റെ മരണം വരെ പിൻഗാമികളെ പ്രഖ്യാപിക്കില്ല’; ആകാശിനെ നീക്കി, ബിഎസ്പിയിൽ മായാവതിയുടെ അഴിച്ചുപണി


ലഖ്‌നൗ: ബഹൂജന്‍ സമാജ് വാദി പാര്‍ട്ടിയില്‍ മായാവതിക്ക് ശേഷം ആര്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെകാലമായി ചര്‍ച്ച ചെയ്യുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. എന്നാല്‍ തന്റെ മരണം വരെ പിന്‍ഗാമിയെ പ്രഖ്യാപിക്കില്ലെന്നാണ് മായാവതിയുടെ ഏറ്റവും പുതിയ നിലപാട്. പിന്നാലെ, പാര്‍ട്ടി നേതൃത്വത്തെ അമ്പരിപ്പിച്ച് ബിഎസ്പി ദേശീയ കോഡിനേറ്റര്‍ സ്ഥാനത്തുനിന്ന് മരുമകന്‍ ആകാശ് ആനന്ദിനെ മായാവതി നീക്കുകയും ചെയ്തു. ആകാശിന്റെ പിതാവ് ആനന്ദ് കുമാര്‍, മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ രാംജി ഗൗതം എന്നിവരാണ് പുതിയ ദേശീയ കോഡിനേറ്റര്‍മാര്‍.

ഇന്ന് ചേര്‍ന്ന ഉന്നത നേതാക്കളുടെ യോഗത്തിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഫെബ്രുവരി 17ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ അന്തിമ ധാരണയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിവരം മായാവതി ആകാശിനെ അറിയിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുക ളുണ്ട്. ഇന്നത്തെ യോഗത്തിലും ആകാശ് പങ്കെടുത്തിരുന്നില്ല.

ബിഎസ്പി നേതൃത്വത്തില്‍ എത്തിയതിന് ശേഷം രണ്ടാം തവണയാണ് ആകാശിനെ പാര്‍ട്ടി സ്ഥാനങ്ങ ളില്‍ നിന്ന് നീക്കുന്നത്. ബിഎസ്പി ദേശീയ കോഡിനേറ്ററായി 2019 ലാണ് ആകാശ് ചുമതലയേല്‍ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2024 മെയ് ഏഴിന് ആകാശിനെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. സീതാപൂരില്‍ നടത്തിയ പ്രസംഗത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേസ് എടുത്തതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ ആഴ്ചകള്‍ മാത്രമായിരുന്നു ആകാശ് ചുമതലയില്‍ നിന്ന് മാറി നിന്നത്. ജൂണ്‍ 23ന് ആകാശ് വീണ്ടും പദവിയില്‍ തിരിച്ചെത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ് സിദ്ധാര്‍ഥിനെ മായാവതി വീണ്ടും പുറത്താക്കിയത്. പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. ബിഎസ്പിയില്‍ നിന്ന് പുറത്താക്കിയ മുന്‍ എംപി അശോക് സിദ്ധാര്‍ഥുമായുള്ള ആകാശിന്റെ ബന്ധമാണ് ഇത്തവണ വിഷയമായി ചൂണ്ടിക്കാ ട്ടിയത്. അശോക് സിദ്ധാര്‍ഥ് ആകാശിന്റെ ഭാര്യാ പിതാവാണ്. മകളിലുള്ള സിദ്ധാര്‍ത്ഥിന്റെ സ്വാധീനം ആകാശിലൂടെ പാര്‍ട്ടിയില്‍ എത്തുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.


Read Previous

അവർ ഒറ്റക്കെട്ടാണ്, ടീം കേരള’; സംസ്ഥാന നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി

Read Next

റമദാനിൽ മക്ക, മദീന പള്ളികളിൽ വളണ്ടിയർമാരാവാം; പ്രവാസികൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്കും അവസരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »