ഐസിസി റാങ്കിംഗിൽ ഏകദിനത്തിലും ടി20യിലും ഇന്ത്യ ഒന്നാമത്; ടെസ്റ്റിൽ കനത്ത തിരിച്ചടി


ന്യൂഡൽഹി: ഐസിസി പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റാങ്കിംഗില്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യ ആധിപത്യം നിലനിർത്തി. ടെസ്റ്റ് റാങ്കിംഗില്‍ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 126 റേറ്റിംഗ് പോയന്‍റുമായാണ് റാങ്കിംഗില്‍ ഓസീസ് മുന്നേറിയത്. ടെസ്റ്റിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഐസിസി റാങ്കിംഗിൽ ഇന്ത്യയുടെ ആധിപത്യം

ഏകദിന ക്രിക്കറ്റിൽ 124 റേറ്റിംഗ് പോയിന്‍റുമായി ടീം ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ട്വന്‍റി 20 ക്രിക്കറ്റിൽ 271 പോയിന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടി20യിൽ ഇന്ത്യ 12 പോയിന്‍റില്‍ നിന്ന് 15 ലേക്ക് ലീഡ് മെച്ചപ്പെടുത്തി. നിലവില്‍ 124 റേറ്റിംഗ് പോയിന്‍റാണുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 105 റേറ്റിംഗ് പോയിന്‍റുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നാലാം സ്ഥാനത്തേക്ക് വീണു. രോഹിത് ശർമ്മയുടെ നേതൃത്വ ത്തിൽ ഏകദിനങ്ങളിലും സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിൽ ടി20യിലും ടീം ഇന്ത്യ മികച്ച പ്രകടനമാണ് സമീപകാലത്ത് കാഴ്‌ചവച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം 2024 ലെ ടി20 ലോകകപ്പ് കിരീടവും 2025 ലെ ഐസിസി ഏകദിന ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കി. 2023 ലെ ഐസിസി ഏകദിന ലോകകപ്പിൽ, ടീം ഇന്ത്യ ഫൈനലിലെത്തിയെ ങ്കിലും ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഏകദിന ക്രിക്കറ്റിലെ മികച്ച 5 ടീമുകളിൽ ന്യൂസിലൻഡ് (2), ഓസ്‌ട്രേലിയ (3), ശ്രീലങ്ക (4), പാകിസ്ഥാൻ (5) സ്ഥാനത്തും തുടരുന്നു. പുരുഷ ടി20 ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതുള്ളപ്പോള്‍ ഓസ്ട്രേലിയ രണ്ടാമതും 254 റേറ്റിംഗ് പോയന്‍റുള്ള ഇംഗ്ലണ്ട് മൂന്നാമതുമാണ്. ന്യൂസിലന്‍ഡ്(4), വെസ്റ്റ് ഇന്‍ഡീസ്(5) എന്നിങ്ങനെയാണ് റാങ്ക് നില. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയുടെ ആധിപത്യം തുടരുന്നു. ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും ഇന്ത്യൻ ടീം നാലാം സ്ഥാനത്തും ന്യൂസിലൻഡ് അഞ്ചാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.


Read Previous

എണ്ണം പറഞ്ഞ കൊമ്പന്മാർ, താള വാദ്യ രംഗത്തെ കുലപതിമാർ, പ്രൗഢ ഗംഭീര വെടിക്കെട്ട്; അറിയാം തൃശൂർ പൂരത്തിൻെറ ചരിത്രവും ഐതിഹ്യവും

Read Next

ആശുപത്രി കതിർമണ്ഡപം, രോഗിയായ വധുവിനെ കൈകളിലേന്തി വരൻ അഗ്‌നിയെ വലംവച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »