ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: “ഓരോ മനുഷ്യന്റെയും ജീവനും സ്വത്തും അഭിമാനവും പരസ്പരം പവിത്രമാണ്, അവയെ ബഹുമാനിക്കണം” – ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.), അൽ ഖുദ്സ് ഹാജിമാർക്കായി റിയാദിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. ബത്ഹയിലെ ലുഹാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവാചകന്റെ പ്രസിദ്ധമായ അറഫാ പ്രഖ്യാപനത്തിലെ സന്ദേശം മുഹമ്മദ് കുട്ടി സഖാഫി വിശദീകരിച്ചു.

“ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങൾ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കൽപ്പിക്കേണ്ടതാണ്” എന്ന പ്രവാചക വചനം അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും, എല്ലാ മനുഷ്യരും തുല്യരാണെന്നും, വർണ്ണത്തിന്റെയോ വർഗ്ഗത്തിന്റെയോ പേരിൽ ആരും ആർക്കും മീതെയല്ലെന്നും മുഹമ്മദ് കുട്ടി സഖാഫി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ശേഷിച്ച ജീവിതം ഖുർആനും സുന്നത്തും മുറുകെ പിടിച്ച് മാതൃകാപരമായി ജീവിക്കണമെന്നും അദ്ദേഹം ഹാജിമാരെ ഉദ്ബോധിപ്പിച്ചു.
ഐ.സി.എഫ്. ദാഇ ശാഹിദ് അഹ്സനി ഉത്ഘാടനം ചെയ്ത പരിപാടിയിൽ അബ്ദുലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് സഅദി, റഷീദ് സഖാഫി, ഫൈസൽ ഹിഷാം, സൈനുദ്ദീൻ റുമ എന്നിവർ തങ്ങളുടെ ഹജ്ജ് അനുഭവങ്ങൾ പങ്കുവെച്ചു. അബ്ദുൽ മജീദ് താനാളൂർ, ഇബ്രാഹിം കരീം എന്നിവർ പ്രസംഗിച്ചു.
