ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

*റിയാദ്: ഇന്ത്യൻ കൾചറൽ ഫൌണ്ടേഷൻ (ഐ സി എഫ് ) ബദിയ ഡിവിഷൻ ‘വൈബ്’ പരിപാടിയും യൂണിറ്റുകളിൽ മഹ്ളറത്തുൽബദ്രിയ ആത്മീയ സദസ്സും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. റിയാദ് റീജിയൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിലിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
ഡിവിഷൻ വൈസ് പ്രസിഡന്റുമാരായ അനസ് അമാനി, മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ജമാൽ മംഗലശ്ശേരി, ഫൈനാൻസ് സെക്രട്ടറി ഷെരീഫ് കണ്ണൂർ, ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറിമാരായ മുത്തലിഫ് (പബ്ലിക്കേഷൻ), ഹനീഫ തനാളൂർ (വെൽഫെയർ), മുസ്തഫ കൊണ്ടോട്ടി (അഡ്മിൻ & ഐടി), അഷ്‌റഫ് കാസർഗോഡ് (തസ്കിയ) എന്നിവർ പങ്കെടുത്തു.

സുവൈദി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി മാളിയേക്കൽ, ഫൈനാൻസ് സെക്രട്ടറി തൽഹത് (സുവൈദി), വാദിലബൻ യൂണിറ്റ് പ്രസിഡന്റ് സിദ്ദീഖ് മുസ്ലിയാർ, സെക്രട്ടറി സൈദലവി, മിദ്‌ലാജ് ഫൈസാനി, അബ്ദുറസാഖ് ടി കെ,എന്നിവരുൾപ്പെടെയുള്ള യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വാദിലബൻ യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ മുസ്‌ലിയാർ മണ്ണാർക്കാട്, സുവൈദി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് കനി എന്നിവർക്ക് ബദിയ ഡിവിഷൻ, സുവൈദി യൂണിറ്റ്, വാദിലബൻ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും ചേർന്ന് യാത്രയയപ്പും സ്നേഹോപഹാരങ്ങളും നൽകി.
