Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഐസിഎഫ് ദാറുൽ ഖൈർ ഭവന സമർപ്പണം നടത്തി”  


ദമ്മാം : ഭവനരഹിതരും നിർധനരുമായ ഐസിഎഫ് പ്രവർത്തകർക്കും മറ്റു അർഹത യുള്ളവർക്കും വീട്‌ നിർമിച്ചു നൽകുന്ന ‘ദാറുൽ ഖൈർ’ പദ്ധതിയുടെ ഭാഗമായി ഐസി എഫ്‌ ദമ്മാം സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച ഭവനം തൃശൂരിൽ കൈമാറി.  എസ്‌ വൈ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളേജ് സിറ്റി ഡയറക്ടറുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയാണ്‌ ഭവന സമർപ്പണം നടത്തിയത്‌.  

രാജ്യത്ത് പെരുകി വരുന്ന പട്ടിണിയും ദാരിദ്ര്യവും, മനുഷ്യത്വമുള്ള സാമ്പത്തിക മെക്കാനിസം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടന വേളയിൽ പറഞ്ഞു.  തൃശൂർ ജില്ലയിൽ പെരിഞ്ഞനത്താണ്‌ ഇന്ത്യൻ കൾചറൽ ഫൗണ്ടേ ഷൻ (ഐസിഎഫ്)വീടു നിർമ്മിച്ചു നൽകിയത്‌. പ്രവാസത്തിന്റെ അഭയമായി നിരവ ധി സാന്ത്വന- ക്ഷേമ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന സംഘടന നിത്യരോഗി യായ ഒരു പ്രവാസിയെയാണ്‌ ഇപ്രവാശ്യം ദാറുൽ ഖൈറിനായി തിരഞ്ഞെടുത്തത്‌.  

ഐസിഎഫ്  ദമ്മാം സെൻട്രൽ വെൽഫെയർ പ്രസിഡന്റ്‌ സകീർ മാന്നാർ സെക്രട്ടറി മുനീർ തോട്ടട അഡ്മിൻ സെക്രട്ടറി ജഅഫർ സ്വാദിഖ്‌ എന്നിവർ നിർമ്മാണ പ്രവർത്ത നങ്ങൾക്ക്‌ മേൽനോട്ടം വഹിച്ചു  കേരള മുസ്‌ലിം ജമാഅത്ത് തൃശൂർ ജില്ലാ ഓർഗനൈ സിങ്‌ സെക്രട്ടറി റാഫി സഖാഫി കരൂപ്പടന്ന അധ്യക്ഷത വഹിച്ചു.  വ്യവസായ പ്രമുഖൻ നൗഷാദ് പാലക്കൽ, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ഷമീർ എറിയാട് , എസ് എം എ  ജില്ലാ ജനറൽ സെക്രട്ടറി എം കെ അബ്ദുൽ ഗഫൂർ,  ഐസിഎഫ് പ്രതിനിധി കളായ നവാസ് എടമുട്ടം (ദുബൈ), ഹുസൈൻ വിളക്ക് പറമ്പ് (ഖത്തർ), ഫൈസൽ മഹ്ളറ, ഷബീർ ചിറക്കൽ (സൗദി), എസ് വൈ എസ് സാന്ത്വനം ജില്ലാ സെക്രട്ടറി അബ്ദുറഹ്മാൻ ചളിങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.


Read Previous

കറുത്ത നിറമുള്ളതിനാൽ ഭാര്യ ഉപേക്ഷിച്ചുപോയെന്ന് ഭർത്താവ്; 10 ദിവസം പ്രായമായ കുഞ്ഞിനെയും ഒഴിവാക്കി

Read Next

ബൈഡനു വോട്ട് ചെയ്യുമ്പോൾ നമ്മൾ ചരിത്രം സൃഷ്ടികുമെന്ന് കമലാ ഹാരിസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »