Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശബരിമലയില്‍ നിന്നും ഒരു തരി പൊന്ന് ആരെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു വെപ്പിക്കും: മന്ത്രി വാസവന്‍


തിരുവനന്തപുരം:  ശബരിമല ക്ഷേത്രത്തില്‍ നിന്നും ഒരു തരി പൊന്ന് ആരെങ്കിലും അടിച്ചു മാറ്റിയി ട്ടുണ്ടെങ്കില്‍ അത് തിരിച്ചു വെപ്പിക്കുമെന്ന് ദേവസ്വം മന്ത്രി  വി എന്‍ വാസവന്‍ . അത്തരം പ്രവൃത്തി ചെയ്തവരെ കയ്യാമം വെച്ച് കല്‍ത്തുറുങ്കില്‍ അടയ്ക്കാന്‍ ശേഷിയുള്ള സര്‍ക്കാരാണ് ഇന്നു കേരളത്തി ലുള്ളത്. നിശ്ചയമായും അതു ചെയ്തിരിക്കുമെന്നതില്‍ സംശയം വേണ്ടെന്നും മന്ത്രി വാസവന്‍ നിയമസഭയില്‍ പറഞ്ഞു.

അതു ചെയ്യുന്നതിന് പ്രതിപക്ഷം എന്തിനാണ് തടസ്സം സൃഷ്ടിക്കുന്നതെന്ന് മന്ത്രി വാസവന്‍ ചോദിച്ചു. അവര്‍ എന്തിനെയാണ് ഭയപ്പെടുന്നത്?. ശബരിമലയോട് ഏതെങ്കിലും തരത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, വിശ്വാസി സമൂഹത്തോട് ഏതെങ്കിലും തരത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, പ്രതിപക്ഷം ഈ വിഷയത്തില്‍ സര്‍ക്കാരിനോട് സഹകരിക്കുകയല്ലേ വേണ്ടത്.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നത്. അത്തരമൊരു അന്വേഷണത്തോട് സഹകരിച്ച്, എന്തെങ്കിലും തെളിവു നല്‍കാനുണ്ടെങ്കില്‍ അതു നല്‍കുകയല്ലേ ചെയ്യേണ്ടത്. പ്രതിപക്ഷത്തിന്റെ അവസ്ഥ പത്മവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിനെപ്പോലെയാണെ ന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

ആഗോള അയ്യപ്പസംഗമം വിശ്വാസികള്‍ അംഗീകരിച്ചു. നസ്രത്തില്‍ നിന്നും നന്മ പ്രതീക്ഷിക്കരുതെന്നും വി എന്‍ വാസവന്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചു. അതേസമയം, അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം കോടീശ്വരന് വിറ്റുവെന്നും, ഇക്കാര്യം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഈ കള്ളന്മാര്‍ അയ്യപ്പന്റെ തങ്കവിഗ്രഹം കൂടി അടിച്ചു മാറ്റി വിറ്റേനെയെന്നും സതീശന്‍ പറഞ്ഞു.


Read Previous

ഒടുവില്‍ ഗാസ സമാധാനത്തിലേക്ക്: ബന്ദികളെ മോചിപ്പിക്കും, ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും; വെടിനിര്‍ത്തല്‍ ധാരണയിലെത്തി ഹമാസും ഇസ്രയേലും

Read Next

മലയാളികൾ പോകുന്നിടങ്ങളിലെല്ലാം ഓണത്തെയും കൊണ്ടുപോകുന്നു; കിയ റിയാദ് ‘കിയോണം25’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »