Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കും


ന്യൂഡല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്നാരോപിച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മഹാറാലി. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുഖ്ബീര്‍ സന്ധു, വിവേക് ജോഷി എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.

രാജ്യത്ത് നടക്കുന്ന വോട്ടുകൊള്ള തുറന്നു കാട്ടുന്നതായിരുന്നു ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മഹാറാലി. സത്യമെന്ന ആശയത്തില്‍ ആര്‍എസ്എസും ബിജെപിയും വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനുള്ള സംരക്ഷണം ഒഴിവാക്കി ഗ്യാനേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.

ഈ പേരുകള്‍ ഓര്‍മ്മിക്കുക: സുഖ്ബീര്‍ സന്ധു, ഗ്യാനേഷ് കുമാര്‍, വിവേക് ജോഷി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി സഹകരിക്കുന്നു. നരേന്ദ്ര മോദി അവര്‍ക്കുവേണ്ടി നിയമം മാറ്റി, തെരഞ്ഞെ ടുപ്പ് കമ്മീഷണര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്നും എന്നാല്‍ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീക രിക്കാന്‍ കഴിയില്ലെന്നും പറയുന്നു. നിങ്ങള്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറാണെന്ന് മറക്കരുത്, മോദിയുടെ ഇലക്ഷന്‍ കമ്മീഷണറല്ല. ഈ നിയമം ഞങ്ങള്‍ മാറ്റി നിങ്ങള്‍ക്കെതിരെ നടപടി യെടുക്കും. കാരണം ഞങ്ങള്‍ സത്യത്തിനുവേണ്ടിയാണ് പോരാടുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അഞ്ചു കോടിയിലധികം പേര്‍ ഒപ്പിട്ട വോട്ടു കൊള്ളയ്ക്കെതിരായ നിവേദനം കോണ്‍ഗ്രസ് ഉടന്‍ രാഷ്ട്ര പതിക്ക് സമര്‍പ്പിക്കും. വോട്ട് കൊള്ളയ്ക്ക് എതിരായ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിവരെ എത്ത ണമെന്ന് പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്തു. ഇതിനിടയിലും കേരളത്തില്‍ എന്‍ഡിഎയെ തകര്‍ത്തെറിഞ്ഞ നേതൃത്വത്തിന് ഖര്‍ഗെയും പ്രിയങ്ക ഗാന്ധിയും അഭിനന്ദനങ്ങള്‍ അറിയിച്ചു.


Read Previous

അണികള്‍ നേടിത്തന്ന വിജയം’; ശബരിമല കൊള്ളയില്‍ കപ്പിത്താന്മാര്‍ ഇപ്പോഴും പിടിക്കപ്പെടാന്‍ ബാക്കി: സണ്ണി ജോസഫ്

Read Next

ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’ ഡിസംബര്‍ 20ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »