Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോൺഗ്രസ് അധികാരത്തിൽ വന്നാൽ സംവരണം 50 ശതമാനത്തിൽ നിന്ന് ഉയർത്തും’; ഇതിനായി നിയമനിർമാണം നടത്തുമെന്ന് രാഹുൽ ഗാന്ധി


ഇൻഡോർ: കോൺഗ്രസ് ഭരണത്തിൽ വന്നാൽ 50 ശതമാനം സംവരണം സംബന്ധിച്ച് നിയമം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തില്‍ വന്നാലുടന്‍ ജാതി സെന്‍സസ് നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും അത് ചെയ്യില്ല, അദ്ദേഹം അത് നടത്താൻ ഭയപ്പെടുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. ഡോ. ബി ആർ അംബേദ്‌കറുടെ ജന്മസ്ഥലമായ മോവിൽ നടന്ന ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയായിരുന്നു രാഹുലിന്‍റെ പരാമർശങ്ങൾ.

എല്ലാവരും ജിഎസ്‌ടി അടയ്ക്കുന്നു, പക്ഷേ പണം ശതകോടീശ്വരന്മാരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. റെയിൽവേയും വിമാനത്താവളങ്ങളും ഏതാനും വ്യവസായികൾക്ക് കൈമാറിക്കൊണ്ട് രാജ്യത്ത് വലിയ തോതിൽ സ്വകാര്യവൽക്കരണം നടക്കുന്നു. എല്ലാ വലിയ കരാറുകളും അവർക്ക് കൈമാറുന്നു. നിങ്ങളുടെ പണമെല്ലാം അദാനിക്കും അംബാനിക്കും കൈമാറുന്നു. പണമെല്ലാം കിട്ടിയിട്ടും ഈ ശതകോടീശ്വരന്മാർ നിങ്ങളുടേതിന് സമാനമായ ജിഎസ്‌ടിയാണ് നൽകുന്നത്. പ്രധാനമന്ത്രി മോദി ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി, ഒരു കർഷകനും അതിന്‍റെ ഗുണം ലഭിച്ചിട്ടില്ല,” രാഹുൽ ചൂണ്ടിക്കാട്ടി.

ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. ‘തൊഴിലവസരങ്ങൾ ഇല്ലാതാക്കപ്പെടുകയും രാജ്യത്തിന്‍റെ സമ്പത്ത് ഏതാനും ചില ചങ്ങാത്ത മുതലാളിമാർക്ക് മാത്രം കൈമാറുകയും ചെയ്യുന്നതിനാൽ ദലിതർ, പിന്നോക്ക, ആദിവാസി കൾ, ദരിദ്രർ എന്നിവർ വീണ്ടും അടിമകളാക്കപ്പെടുകയാണ്,’ -രാഹുൽ കുറ്റപ്പെടുത്തി.

ബിജെപിയും ആർഎസ്എസും ചേർന്ന് അംബേദ്‌കറെയും ഭരണഘടനയെയും അപമാനിച്ചെന്നും രാഹുൽ ആരോപിച്ചു. അധികാരത്തിലിരിക്കുന്നവരിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കുമെന്ന് പാർട്ടി പ്രവർത്തകരോട് പ്രതിജ്ഞയെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അംബേദ്‌കർ രൂപപ്പെടുത്തിയ ഭരണഘടന മാറ്റാൻ ബിജെപിയും ആർഎസ്എസും ശ്രമിച്ചതായും അതുകൊണ്ടാണ് കഴിഞ്ഞ വർഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അവർ ‘400 പാർ’ എന്ന മുദ്രാവാക്യം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രസ്‌താവന പരാമർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞതിങ്ങനെ, “മോദി പ്രധാനമന്ത്രിയായപ്പോഴാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന് അവർ (ആർ‌എസ്‌എസ്) കരുതുന്നു. ഇത് ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭരണഘടന അവസാനിപ്പിക്കാൻ ബിജെപി ശ്രമിച്ചു. ഭരണഘടന അവസാനിപ്പിക്കാൻ അവർ ഇപ്പോഴും ലക്ഷ്യമിടുന്നു. ഭരണഘടനാ ഭരണം അവസാനിക്കുന്ന ദിവസം എല്ലാം തകിടം മറിയുമെന്ന് നിങ്ങൾ മനസിലാക്കണം. രാജ്യത്ത് ദരിദ്രർക്കും ദലിതർക്കും ആദിവാസികൾക്കും ഒന്നും അവശേഷിക്കില്ല. എന്നാൽ കോൺഗ്രസ് ഉള്ളിടത്തോളം കാലം ബിജെപിയുടെ പദ്ധതികൾ വിജയിക്കില്ല.”

സ്വാതന്ത്ര്യം ലഭിച്ചത് പിന്നാക്കക്കാരെ സംബന്ധിച്ച് ഒരു പ്രധാന നാഴികക്കല്ലായിരുന്നെന്ന് രാഹുൽ പിന്നീട് എക്‌സിൽ കുറിച്ചു. അതിനുശേഷം ആദ്യമായി ഇന്ത്യയിലെ ദലിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, ദരിദ്രർ എന്നിവർക്ക് ഭരണഘടനയിലൂടെ അവകാശങ്ങൾ ലഭിച്ചു. എന്നാൽ, അത് യഥാർത്ഥ സ്വാതന്ത്ര്യമായിരുന്നില്ലെന്ന് മോഹൻ ഭാഗവത് പറയുന്നു, കാരണം ബിജെപി യും ആർഎസ്എസും ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ല. ബഹുജനങ്ങളുടെയും ദരിദ്രരുടെയും അവകാശങ്ങൾ തട്ടിയെടുത്ത് അവരെ വീണ്ടും അടിമകളാക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി എക്‌സിൽ ട്വീറ്റ് ചെയ്‌തു.

ബിജെപിയും ആര്‍എസ്എസും രാജ്യദ്രോഹികള്‍’

രാജ്യത്തിന്‍റെ ഭരണഘടനയെ സംരക്ഷിക്കാൻ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങണ മെന്ന് രാഹുലിന് മുന്‍പ് ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞിരുന്നു. അല്ലാത്തപക്ഷം, ദലിതരും പിന്നാക്കക്കാരും ആദിവാസികളും ദരിദ്രരും ദുരിതം അനുഭവിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

ബിജെപി-ആർഎസ്എസ് പ്രവര്‍ത്തകള്‍ രാജ്യദ്രോഹികളാണെന്നും, മതത്തിന്‍റെ പേരിൽ ദരിദ്രരെ ചൂഷണം ചെയ്യുന്നത് കോൺഗ്രസ് ഒരിക്കലും സഹിക്കില്ലെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. പണ്ട് ബ്രിട്ടീഷുകാരുടെ കൂടെ നിന്ന ആര്‍എസ്എസ്‌, രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും ചെയ്‌തില്ലെന്നും അവര്‍ രാജ്യദ്രോഹികളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അമിത് ഷാ ഗംഗയിൽ മുങ്ങിയാൽ ദാരിദ്ര്യം ഇല്ലാതാകില്ല’

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മഹാ കുംഭ സന്ദർശനത്തെയും ഖാര്‍ഗെ രൂക്ഷമായി വിമർശിച്ചു. അമിത് ഷാ ഗംഗയിൽ മുങ്ങിയാൽ രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാകില്ല. എന്നിരുന്നാലും ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്യാമറയില്‍ പെടാനായി ഗംഗാ നദിയിൽ മുങ്ങിക്കുളിക്കാൻ ബിജെപി നേതാക്കൾ പരസ്‌പരം മത്സരിക്കുകയാ ണെന്നും അദ്ദേഹം പരിഹസിച്ചു.


Read Previous

പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

Read Next

മുടി നീട്ടി വളര്‍ത്തിയ സ്ത്രീ കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണം’, ജ്യോത്സ്യ പ്രവചനം ചെന്താമരയില്‍ പകയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »