Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല: രവി പിള്ള


തിരുവനന്തപുരം : ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരു ന്നില്ലെന്ന് വ്യവസായി രവി പിള്ള. ലക്ഷക്കണക്കിന് ആളുകള്‍ അവിടെ ജോലി ചെയ്തിട്ടുണ്ട്. ആ അവസരം ഇല്ലായിരുന്നെങ്കില്‍ ഞാനുള്‍പ്പെടെ നമ്മളില്‍ പലരും ഈ അവസ്ഥയില്‍ എത്തുമായിരുന്നില്ല എന്നും രവി പിള്ള പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’

ഗള്‍ഫ് മലയാളികള്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി വളരെയേറെ സംഭാവന ചെയ്യുന്നു. ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളാണ് ഏറ്റവും സന്തുഷ്ടരെന്ന് ഞാന്‍ കരുതുന്നു. ഗള്‍ഫിലേക്ക് വന്ന 98% ആളുകളും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നത്. എല്ലാ പാര്‍ട്ടികളിലെയും നേതാക്കളുമായി നല്ല ബന്ധമുണ്ട്. ഈ ബന്ധം നേട്ടത്തിനുവേണ്ടിയല്ല. രാഷ്ട്രീയക്കാരില്‍ നിന്ന് നമുക്ക് ഒന്നും നേടാനില്ല എന്നും രവി പിള്ള പറഞ്ഞു.

ഇന്ത്യക്കാരുടെ നിലപാടില്‍ ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, യുഎസിലെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നിന്റെ ചെയര്‍മാനെ കാണാന്‍ പോയി. അദ്ദേഹത്തി ന്റെ സിഇഒ ആയ അമേരിക്കക്കാരന്‍, ഇന്ത്യക്കാരെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അവരുടെ അറിവ് കാര്‍ കഴുകുന്നതിലും അടുക്കള വൃത്തിയാക്കുന്നതിലും മാത്രമായി പരിമിതമാണെന്നാണ് അഭിപ്രായപ്പെട്ടത്.

അക്കാലത്ത്, കുടിയേറ്റ ജീവനക്കാര്‍ക്ക് 200 കിലോമീറ്റര്‍ വരെ അകലെയാണ് താമസ സൗകര്യം നല്‍കി യിരുന്നുത്. ഏഷ്യക്കാര്‍ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നവരാണെന്നും അവര്‍ വിശ്വസനീയരല്ലെ ന്നും വിശ്വസിച്ചായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. എന്നാല്‍ ഇന്ന്, ജോലികള്‍ക്കായി ആളുകള്‍ സജീവ മായി ഇന്ത്യക്കാരെ അന്വേഷിക്കുകയാണെന്നും രവി പിള്ള കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫിലെ ജോലി അവസരങ്ങള്‍ കുറയുന്നോ എന്ന ചോദ്യത്തിന്, അടുത്ത 10-20 വര്‍ഷത്തേക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നാണ് രവി പിള്ളയുടെ മറുപടി. ഗള്‍ഫ് രാജ്യങ്ങളില്‍, സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത്, ചില വിഭാഗങ്ങളില്‍, തദ്ദേശീയര്‍ക്ക് മാത്രമേ ജോലി നല്‍കാന്‍ കഴിയൂ. സൗദി അറേബ്യയില്‍ നല്ല എഞ്ചിനീയര്‍മാരുണ്ട്. സൗദി സ്ത്രീകള്‍ മികച്ച തൊഴിലാളികളാണ്. രവി പിള്ള പറഞ്ഞു.


Read Previous

ആളുകളില്‍ നിന്ന് ഏറ്റവുമധികം പണം വാങ്ങുന്നത് ഏത് പാര്‍ട്ടിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം; എന്‍ എം രാജുവിനെ കുത്തിയിളക്കി വിട്ടു’

Read Next

പിണറായി വിജയന് സാധാരണ മീന്‍ പോരാ, എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം’; ദിവാകരന് ഓര്‍മ്മക്കുറവെന്ന് വി ശിവന്‍കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »