Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ മുകേഷ് ശിക്ഷ വാങ്ങിയേ മതിയാകൂ; സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും മാറേണ്ടി വരുമെന്നും രമേശ്‌ ചെന്നിത്തല


തിരുവനന്തപുരം: കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഉപ്പ് തിന്നവർ വെള്ളം കുടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും മുകേഷിന് മാറി നിൽക്കേണ്ടി വരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സർക്കാരിന്‍റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വരുന്നത് വൈകാൻ കാരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ സർക്കാർ വൈകി. ഇപ്പോൾ വന്നിരിക്കുന്ന കേസുകൾ എസ്ഐടിയുടെ പരിഗണനയിൽ വരും. സമയബന്ധിതമായി അന്വേഷണം തീർക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സിനിമ രംഗത്തുള്ള മുഴുവൻ പേരും ഇപ്പോൾ സംശയത്തിന്‍റെ നിഴലിലാണ് നിൽക്കു ന്നത്. സർക്കാർ കാണിക്കുന്ന അനാസ്ഥ കുറ്റകാർക്കും സൗകര്യമാകുന്നുണ്ട്. നിജസ്ഥി തി എന്തെന്ന് അന്വേഷിച്ച് നടപടി വേണമെന്നും തൊഴിലിടത്ത് സ്ത്രീകൾക്ക് സംരക്ഷ ണം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുകേഷ് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷ വാങ്ങിയേ മതിയാകു. തെറ്റ് ചെയ്‌തിട്ടുണ്ടോ ഇല്ലേ എന്ന് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും സ്വാഭാവികമായും മുകേഷിന് മാറേണ്ടി വരുമെന്ന് ചോദ്യങ്ങൾക്ക് മറുപടി യായി രമേശ് ചെന്നിത്തല പറഞ്ഞു.


Read Previous

കങ്കണയോട് നാവടക്കാൻ ബിജെപി; നടി പാര്‍ട്ടിക്ക് ബാധ്യതയാകുന്നു

Read Next

‘പ്രതികരിക്കാന്‍ സൗകര്യമില്ല’; മാധ്യമപ്രവര്‍ത്തകരെ പിടിച്ചു തള്ളി സുരേഷ് ഗോപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »