Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ മുരളീധരന് വേണമെന്നുണ്ടെങ്കിൽ കെപിസിസി പ്രസിഡൻ്റ് സ്ഥാനവും നൽകും’: കെ സുധാകരൻ


കെ മുരളീധരൻ എവിടെ മത്സരിക്കാനും യോഗ്യനാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. രാഹുൽ ഗാന്ധിയുടെ തീരുമാനം വന്നാലെ വയനാട്ടിൽ മത്സരിപ്പിക്കുമോ എന്നുള്ള ചർച്ചയ്ക്ക് പ്രസക്തി യുള്ളൂവെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരൻ നേരിട്ടത് കനത്ത പരാജയമായിരുന്നു. ഈ സാഹചര്യ ത്തിലാണ് സുധാകരൻ്റെ പ്രതികരണം വന്നത്.

കെ മുരളീധരൻ ഏതു സ്ഥാനത്തിനും യോഗ്യനാണ്. വേണമെന്നുണ്ടെങ്കിൽ കെപി സിസി പ്രസിഡന്റ് സ്ഥാനവും നൽകും. മുരളിക്ക് കെപിസിസി പ്രസിഡന്റാവാനും യോഗ്യതയുണ്ട്. നേരത്തെ മുരളി പ്രസിഡന്റ് ആയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ പറ്റില്ല. തൃശൂരിൽ തെറ്റു പറ്റിയിട്ടു ണ്ടെങ്കിൽ നടപടിയുണ്ടാവും. കേരള കോൺഗ്രസ് എം തിരികെ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. മാണിയെ മറക്കാനാവില്ല. ആവശ്യമെങ്കിൽ അങ്ങോട്ട് പോയി ചർച്ച നടത്തുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

എന്നാൽ തൃശൂരിൽ നേരിട്ട തോൽവിക്ക് ശേഷം കെ മുരളീധരൻ സംസ്ഥാന നേതൃത്വ ത്തിനെതിരെ രംഗത്തെത്തിയിരുന്നു. തനിക്ക് സംഭവിച്ചത് അപ്രതീക്ഷിത പരാജയമാണെന്നും തോൽവിയിൽ ജില്ലാ നേതൃത്വത്തിന് മാത്രമല്ല പങ്കെന്നും വ്യക്തമാക്കി. തസംസ്ഥാനത്തെ സംഘടനാ സംവിധാനം മൊത്തത്തിൽ മാറ്റണമെന്നും തെരഞ്ഞെടുപ്പ് ഫലം ശ്രദ്ധയോടെ പരിശോധിക്കുമെന്നും കെ മുരളഴീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെ ഇനി താൻ മത്സര രംഗത്തുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽപോലും ഇത്ര പ്രയാസം തോന്നില്ലായിരു ന്നെന്നും ബിജെപിയുടെ വിജയമാണ് ബുദ്ധിമുട്ടുണ്ടാക്കിയതെന്നും അദ്ദേഹം പങ്കു വെച്ചു. നേമത്ത് അവസാനം ഘട്ടം വരെ പോരാടി അക്കൗണ്ട് തുറക്കാൻ അനുവദിച്ചില്ല. ആ സ്ഥാനത്ത് താൻ മത്സരിച്ചിട്ട് ബിജെപി അക്കൗണ്ട് തുറന്നു എന്നുള്ളതാണ് കഷ്ടം തോന്നുന്നത്

തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി 74,686 വോട്ടുകളുടെ ഭൂരിപക്ഷ ത്തിലാണ് വിജയിക്കുന്നത്. രണ്ടാം സ്ഥാനത്തെത്തിയ ഇടത്പക്ഷ സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ നേടിയത് 3,37,652 വോട്ടുകളും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട കെ മുരളീധരൻ 3,28,124 വോട്ടുകളുമാണ്. 2019-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ 4,15,089 വോട്ടുക8 നേടി വിജയിച്ചിട ത്താണ് കോൺഗ്രസ് എത്ര വലിയ പരാജയം നേരിട്ടത്. അതേ തിരഞ്ഞെടുപ്പിൽ 2,93,822 വോട്ടുകൾ നേടിയ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. ഈ രണ്ട് തിരഞ്ഞെടു പ്പുകളിലെ വോട്ടുവിഹിതത്തിൽ വന്ന മാറ്റമാണ് തൃശൂരിലെ ബിജെപിയുടെ വിജയത്തി ലേയ്ക്ക് നയിച്ചത്.


Read Previous

മുരളീധരന് തോല്‍വി പുത്തരിയാണോ?; ഉജ്ജ്വല വിജയത്തിന്റെ ശോഭ കളയാന്‍ സംഘടിത ശ്രമം’ മുരളീധരന്‍ കോണ്‍ഗ്രസിന്റെ പ്രധാനനേതാവാണ്. അദ്ദേഹവുമായി മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചിട്ടുണ്ട് വിഡി സതീശന്‍

Read Next

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂട്ടുകെട്ടിൽ മത്സരിക്കില്ല: ആം ആദ്മി പാർട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »