
ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചാല്‍ പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. ആ പ്രദേശം അങ്ങനെ നിലനില്‍ക്കുന്നിട ത്തോളം കാലം ഭീകരപ്രവര്‍ത്തനം തുടരും. പാകിസ്ഥാന്‍ പാക് അധീന കശ്മീര്‍ കൈമാറുന്നില്ലെങ്കില്‍, ഇന്ത്യ യുദ്ധം പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നു. കേന്ദ്രമന്ത്രി അതാവലെ ലോണാവാലയില്‍ പറഞ്ഞു.
ഭീകരര്‍ ഒരേ വഴിയിലൂടെ തന്നെയാണ് വീണ്ടും വീണ്ടും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ട് പാക് അധീന കശ്മീരിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുക്കണം. പാക് അധീന കശ്മീര്‍ വിട്ടുനല്‍കാന്‍ പാകി സ്ഥാന്‍ തയ്യാറാകണം. അല്ലെങ്കില്‍ ഇന്ത്യ യുദ്ധം ചെയ്യാന്‍ മടിക്കില്ല. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയം ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.
ഭീകരതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ അതാവലെ പ്രതിപക്ഷ ത്തോട് അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷം ഇപ്പോള്‍ കേന്ദ്രത്തോടൊപ്പം നില്‍ക്കണം. ആവശ്യമുള്ള പ്പോള്‍ രാഷ്ട്രത്തോടൊപ്പം നില്‍ക്കാനാണ് ഡോ. ബാബാസാഹേബ് അംബേദ്കര്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്.” കേന്ദ്രമന്ത്രി അതാവലെ ലോണാവാലയില്‍ പറഞ്ഞു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കഴ്ച നടത്തി. രാവിലെ 11 നടന്ന കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു. സുരക്ഷാസേന നാലുതവണ പഹല്‍ഗാം ഭീകരരുടെ സമീപമെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പ്രതിരോധമന്ത്രിയെ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഇന്നലെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതേസമയം ബിഎസ്എഫ് മേധാവി ദല്‍ജിത്ത് സിങ് ചൗധരി കേന്ദ്ര ആഭ്യന്തരമന്ത്രാല യത്തിലെത്തി സെക്രട്ടറി ഗോവിന്ദ് മോഹനെ കണ്ടിരുന്നു. പാകിസ്ഥാനെതിരെ എന്തു നടപടിക്കും സൈന്യം സുസജ്ജമാണെന്ന് സേനാ മേധാവികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.