Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഇസ്രയേല്‍ സേനയുമായുള്ള സഹകരണത്തിന്റെ പേരില്‍ ജനങ്ങളെ കൊന്നാല്‍ അവിടെച്ചെന്ന് ഇല്ലാതാക്കും’; ഹമാസിന് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പ്


വാഷിങ്ടണ്‍: ഗാസയില്‍ ഹമാസ് കൊലപാതകം തുടര്‍ന്നാല്‍ അവിടെച്ചെന്ന് അവരെ ഇല്ലാതാക്കുകയ ല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ മുതലെടുത്ത് ഹമാസ് ഗാസ മുനമ്പില്‍ തങ്ങളുടെ നിയന്ത്രണം പുനസ്ഥാപിക്കുകയാണെന്ന റിപ്പോര്‍ട്ടുക ള്‍ക്കിടയിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

യുദ്ധ സമയത്ത് ഇസ്രയേല്‍ സേനയുമായി സഹകരിച്ചുവെന്ന് കരുതുന്ന പാലസ്തീനികളെയാണ് ഹമാസ് ലക്ഷ്യമിടുന്നത്. കരാറില്‍ ഇല്ലാതിരുന്ന ഒന്നാണ് ഗാസയില്‍ ഹമാസ് ആളുകളെ കൊല്ലുന്നത്. അത് തുടര്‍ന്നാല്‍ അവിടെ ചെന്ന് അവരെ കൊല്ലുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടാകില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി.

എന്നാല്‍ യുഎസ് സൈന്യം ഇതില്‍ പങ്കെടുക്കില്ലെന്നും അദേഹം പറഞ്ഞു. അത് ചെയ്യുക തങ്ങളാ യിരിക്കില്ല. തങ്ങളോട് വളരെ അടുപ്പമുള്ള ആളുകളുണ്ട്. അവര്‍ പോയി ആ ജോലി വളരെ എളുപ്പത്തില്‍ ചെയ്യും. പക്ഷേ അത് തങ്ങളുടെ മേല്‍നോട്ടത്തിലായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ ഹമാസ് എതിര്‍ സംഘങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന ആദ്യ റിപ്പോര്‍ട്ടുകളെ യു.എസ് പ്രസിഡന്റ് തള്ളിക്കളഞ്ഞിരുന്നു. പരസ്യമായ വധശിക്ഷയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴും ഇതായിരുന്നു അദേഹത്തിന്റെ നിലപാട്. വളരെ മോശക്കാരായ ചില സംഘങ്ങളെ അവര്‍ ഇല്ലാതാക്കി യെന്നും അത് കുഴപ്പമില്ലെന്നുമായിരുന്നു പ്രതികരണം.

കരാറിലെ വ്യവസ്ഥകള്‍ ഹമാസ് പാലിച്ചില്ലെങ്കില്‍ ഇസ്രയേലിനെ പോരാട്ടം പുനരാരംഭിക്കാന്‍ അനുവദിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. താന്‍ ഒരു വാക്ക് പറഞ്ഞാലുടന്‍ ഇസ്രയേല്‍ ആ തെരുവുകളി ലേക്ക് തിരിച്ചെത്തും. ഇസ്രയേലിന് അകത്തുകയറി അവരെ ഇടിച്ചുനിരത്താന്‍ കഴിയുമെങ്കില്‍ അവരത് ചെയ്യുമെന്ന് സിഎന്‍എന്നിനോട് ട്രംപ് വ്യക്തമാക്കി.


Read Previous

സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ചാല്‍ കുട്ടിക്ക് തുടര്‍ന്നും പഠിക്കാം; ഹൈക്കോടതിക്കും മന്ത്രിക്കും നന്ദി പറഞ്ഞ് പ്രിന്‍സിപ്പല്‍

Read Next

ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല കീഴ്ശാന്തിയുടെ പരികര്‍മി’; എവിടെയൊക്കെ സ്വര്‍ണം പൂശിയെന്ന് മനസിലാക്കി’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »