75-ാം വയസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് മറ്റു മാര്‍ഗങ്ങളിലൂടെ കസേര നഷ്ടപ്പെടും; പ്രധാനമന്ത്രിക്കെതിരെ വാക്‌പോരുമായി സുബ്രഹ്‌മണ്യന്‍ സ്വാമി


ന്യൂഡല്‍ഹി: 75-ാം വയസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് മറ്റു മാര്‍ഗങ്ങളിലൂടെ കസേര നഷ്ടപ്പെടുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. ‘ആര്‍ എസ് എസ് പ്രചാരക സംസ്‌കാരത്തോട് പ്രതിബന്ധതയുള്ള മോദി സെപ്റ്റംബര്‍ 17ന് 75ലേക്ക് കടക്കുമ്പോള്‍ അധികാരത്തില്‍ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചില്ലെങ്കില്‍, പ്രധാനമന്ത്രി കസേര മറ്റേതെങ്കിലും വഴിയിലൂടെ നഷ്ടപ്പെടും’ സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സില്‍ കുറിച്ചു. സെപ്റ്റംബര്‍ 17ന് മോദി 75-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഏതാനും നാളുകളായി സുബ്രഹ്‌മണ്യ സ്വാമി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അടുത്തിടെ ജിഡിപി നിരക്കിനെ ചോദ്യം ചെയ്ത് സ്വാമി രംഗത്തെ ത്തിയിരുന്നു. ജിഡിപി വളര്‍ച്ചയെക്കുറിച്ചുള്ള മോദി സര്‍ക്കാരിന്റെ അവകാശവാദം പൊതുജനങ്ങളോടുള്ള വഞ്ചനയാണ്. 2014 മുതലുള്ള ശരാശരി ജിഡിപി വളര്‍ച്ച പ്രതിവര്‍ഷം 5% മാത്രമാണ്, 2016 മുതല്‍ ഇത് പ്രതിവര്‍ഷം 3.7% ആണെന്നും സ്വാമി പറഞ്ഞിരുന്നു.


Read Previous

ഇറാന്‍-ഇസ്രയേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഉത്തര കൊറിയയും, ചൈനയുമെല്ലാം ആ യുദ്ധത്തില്‍ ഇടപെടുമെന്ന് ആശങ്ക, ഇറാൻ്റെ ‘പ്രതികാരം’ വൈകുന്നത് വൻ പ്രഹരം ഉറപ്പാക്കാൻ, വൻ യുദ്ധം മുന്നിൽ കണ്ട് റഷ്യയും!

Read Next

വയനാട്ടില്‍ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു; 22കാരന് കോളറ സ്ഥിരീകരിച്ചു; 10 പേര്‍ ആശുപത്രിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »