Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പലസ്തീനികൾ ഗാസ മുനമ്പിൽ നിന്ന് സിനായ് പ്രദേശത്തേക്ക് പലായനം ചെയ്താൽ; അങ്ങനെയാണെങ്കിൽ നമ്മൾ തമ്മിൽ തെറ്റും: അമേരിക്കയ്ക്കും ഇസ്രായേലിനും ഈജിപ്തിൻ്റെ മുന്നറിയിപ്പ്


ഗാസ മേഖലയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഈജിപ്ത് രംഗത്ത്. പലസ്തീനികൾ ഗാസ മുനമ്പിൽ നിന്ന് സിനായ് പ്രദേശത്തേക്ക് പലായനം ചെയ്താൽ ഈജിപ്തും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാകുമെന്നാണ് ഈജിപ്ത് അമേരിക്കയോടും ഇസ്രായേലിനോടും വ്യക്തമാക്കിയിരിക്കുന്നത്. ഒക്‌ടോബർ ഏഴിന് പലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ ആക്രമണത്തിന് പ്രതികാരമായി ഇസ്രായേൽ ആരംഭിച്ച ആക്രമണങ്ങൾ ഗാസയിൽ വലിയ രീതിയിലുള്ള മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനിടയിലാണ് അമേരിക്കക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഈജിപ്ത് രംഗത്തെത്തിയത്.

ഇസ്രായേൽ-ഹമാസ് യുദ്ധം വ്യാഴാഴ്ച മൂന്നാം മാസത്തിലേക്ക് കടന്നുകഴിഞ്ഞു. യുദ്ധത്തിൽ ഇതുവരെ 16,000 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ മൂന്നു വരെയുള്ള കണക്കനുസരിച്ച് ഏകദേശം 1.9 ദശലക്ഷം പലസ്തീനികൾ ഗാസ മുനമ്പിൽ ഇതിനകം തന്നെ പലായനം ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ജനസംഖ്യയുടെ ഏകദേശം 85 ശതമാനം ആളുകൾ പ്രദേശം വിട്ടതായാണ് കണക്കുകൾ.

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൻ്റെ ആരംഭം മുതൽ തന്നെ ഈജിപ്ത് ആശങ്ക വച്ചുപുലർത്തുന്നുണ്ട്. തങ്ങളുടെ പ്രദേശത്തേക്ക് പലസ്തീനികളുടെ കടന്നുകയറ്റ മുണ്ടാകുമോ എന്ന കാര്യത്തിലായിരുന്നു ഈജിപ്തിൻ്റെ ആശങ്ക. പലസ്തീൻ അഭയാർത്ഥികളെ സ്വീകരിക്കില്ലെന്നാണ് ഈജിപ്ത് ആവർത്തിച്ച് വ്യക്തമാക്കിയതും.

ഇസ്രായേൽ സർക്കാർ മന്ത്രാലയം 2.3 ദശലക്ഷം ആളുകളെ ഗാസയിൽ നിന്ന് സിനായ് പെനിൻസുലയിലേക്ക് മാറ്റുന്നതിനുള്ള ഒരു യുദ്ധകാല നിർദ്ദേശം തയ്യാറാക്കിയതായി ഒക്ടോബറിൽ ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അപലവിച്ച് പലസ്തീൻ രംഗത്തെത്തി. മാത്രമല്ല റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഈജിപ്തുമായുള്ള സംഘർഷം വഷളാക്കുകയും ചെയ്തിരുന്നു.

സംഘർഷത്തിൻ്റെ തുടക്കം മുതൽ പലസ്തീനികൾ ഈജിപ്തും ഗാസയും അതിർത്തി പങ്കിടുന്ന റഫയ്ക്കു സമീപം ക്യാമ്പ് ചെയ്യുന്നുണ്ട്. ഹമാസ് നേതാക്കൾ ഒളിവിൽ കഴിയുകയാണെന്ന വിശ്വാസത്തോടെ, ഇസ്രായേൽ തെക്കൻ ഗാസയിലേക്കും ഖാൻ യൂനിസിലേക്കും സൈനിക നടപടി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ റഫയ്ക്കു സമീപമുള്ള ക്യാമ്പുകളിലേക്ക് അഭയാർത്ഥികൾ ഒഴുകിയെത്തുകയായിരുന്നു. ഗാസയിൽ നിന്നുള്ള പലസ്തീനികളെ ഈജിപ്തിലേക്ക് മാറ്റിപ്പാർപ്പിച്ചാൽ അത് അനുചിതവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണെന്ന് വ്യാഴാഴ്ച വാഷിംഗ്ടണിലുള്ള ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി പറഞ്ഞു,

ഈജിപ്തിലേക്കുള്ള പലസ്തീനികളുടെ ഒഴുക്ക് സംഘർഷത്തെ നേരിടാനുള്ള വഴിയല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പലസ്തീനികൾ തങ്ങളുടെ പ്രദേശം വിട്ടുപോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നുവെന്ന് ആക്സിയോസ് റിപ്പോർട്ട്. ചെയ്യുന്നു. ഷൗക്രിയും മറ്റ് അറബ് വിദേശകാര്യ മന്ത്രിമാരും വെള്ളിയാഴ്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെനെ കാണാനിരിക്കുകയാണ്.


Read Previous

മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ; എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍

Read Next

ജിദ്ദ ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റിക്ക് നവ നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »