Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കിടിലം, ഇങ്ങനെ ആണേൽ വീണ്ടും സ്‌കൂളില്‍ പോണം’; വൈറലായി മാഷും പിള്ളേരും, കയ്യടിച്ച് സോഷ്യല്‍ മീഡിയ 


മലപ്പുറം: ഭൂലോകത്തിൻ്റെ സ്‌പന്ദനം കണക്കിലാണെന്നു പറഞ്ഞ് വടിയുമെടുത്ത് പിള്ളാരുടെ പിറകെ നടന്ന ചാക്കോ മാഷെ അങ്ങനെ അധികം പേരും മറന്നുകാണില്ല. എന്നാല്‍ ആ ചാക്കോ മാഷിന്‍റെ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ പണ്ടത്തെ പോലെ അടിച്ചിരുത്തി പഠിപ്പിക്കുന്ന രീതി മാറി.

കുട്ടികളോടെപ്പം ചേർന്ന് അവരുടെ ആവശ്യങ്ങൾ അറിഞ്ഞാണ് ഏറെ അധ്യപകരും പഠിപ്പിക്കുന്നത്. അത് കൊണ്ട് എന്താ ടീച്ചേഴ്‌സും കുട്ടികളും തമ്മിൽ ഉള്ള ബോണ്ട് വളരാൻ തുടങ്ങി. ഇതുപോലൊരു മാഷും പിള്ളേരുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്.

അരീക്കോട് സുല്ലമുസ്സലാം ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ മാഷും പിള്ളേരുമാണ് ഇതിലെ താരങ്ങള്‍. ഇവര്‍ ഒന്നിച്ച് പാടിയ ‘ആരു പറഞ്ഞു… ആരു പറഞ്ഞു…’ എന്ന ചലച്ചിത്രഗാനം കണ്ടവരും കേട്ടവരും ഒന്നടങ്കം പറയുകയാണ് ‘കിടിലം മാഷേ…’ എന്ന്. സ്‌കൂളിലെ മ്യൂസിക്ക് അധ്യാപകനാണ് ഹക്കീം പുൽപ്പറ്റയും കുട്ടികളുമാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടി വാങ്ങുന്നത്. സ്വകാര്യ ചാനലിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയില്‍ ഫൈനലിസ്‌റ്റ് കൂടിയാണ് ഇദ്ദേഹം. ജീവിതത്തിൽ എപ്പോഴും പാട്ട് കൂടെ വേണം എന്ന ആഗ്രഹമാണ് തന്നെ മ്യൂസിക്ക് അധ്യാപകനാകാൻ പ്രേരിപ്പിച്ചതെന്ന് ഹക്കീം പുൽപ്പറ്റ പറഞ്ഞു.

ഇപ്പോള്‍ പാട്ടിലൂടെ തന്നെ കുട്ടികളുടെ മനസും കവര്‍ന്നിരിക്കുകയാണ് ഈ അധ്യാപകന്‍. പഠനത്തോ ടൊപ്പം പാട്ടു കൂടിയായപ്പോൾ കുട്ടികളും ഏറെ ഉഷറായി. 5ആം ക്ലാസ്സിലെ ഒന്നാമത്തെ യൂണിറ്റിലെ 3-ാം പാഠത്തിലെ പാട്ടുപെട്ടിയാണ് ഇവർ ഒരുമിച്ചു പാടിയത്. നിരന്തരപരിശീലനത്തിലൂടെ എല്ലാവർക്കും പാടാൻ സാധിക്കും എന്നും അനുഭവവേദ്യമായി പാഠഭാഗങ്ങളിലൂടെ പഠിതാക്കൾക്ക് മനസിലാക്കി കൊടുക്കാൻ കഴിയും എന്നും ഹക്കീം പുൽപ്പറ്റ പറഞ്ഞു.

കലയറിവുള്ള, കലാസാക്ഷരരായ ഒരു സമൂഹത്തെ സൃഷ്‌ടിക്കുക എന്നുള്ളതാണ് കലാവിദ്യാഭ്യാസത്തി ൻ്റെ ലക്ഷ്യം. കലാവിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന പ്രാഥമിക കലയറിവുകൾ സ്‌കൂൾ തലത്തിൽ അനിവാര്യമാണ്. അനുഭവാധിഷ്ഠിത പഠനത്തിലൂടെ പഠിതാക്കളുടെ അഭിരുചിക്കനുസരിച്ച് കലാമേഖ ലകൾ തിരഞ്ഞെടുക്കുവാനും ഉപരിപഠനത്തിലേക്ക് പ്രവേശിക്കുവാനും കലാപഠനം അവസരമൊരു ക്കുന്നു എന്നാണ് ഹക്കീം പുൽപ്പറ്റ ഇൻസ്‌റ്റഗ്രാമിൽ കുറിച്ചത്.

സഹജീവിസ്നേഹം, മൂല്യങ്ങൾ, മനോഭാവങ്ങൾ, ജീവിതനൈപുണികൾ തുടങ്ങിയവ ഉറപ്പിക്കുവാൻ കലാപഠനം ഏറെ സഹായകമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read Previous

കന്‍വാര്‍ യാത്രാ റൂട്ടില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ വേണ്ട, ഹോട്ടലിലെ ഹിന്ദു ജീവനക്കാരന്റെ പാന്റഴിച്ച് പരിശോധന

Read Next

ജോലിഭാരത്തിനൊപ്പം സമ്മർദവും; എന്തിനിവിടെ കഠിനാധ്വാനം ചെയ്യണം? ‘അതീവ ഗുരുതരം ആരോഗ്യം’; കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രതിസന്ധി, അവസ്ഥ കണ്ടു നിൽക്കാൻ കഴിയാത്തതിനാല്‍ സേവനം മതിയാക്കി വകുപ്പ് മേധാവികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »