Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഖ്യമന്ത്രി വിളിച്ചാല്‍ ചര്‍ച്ച ചെയ്യും; യോഗത്തില്‍ ശരിയായ തീരുമാനമെടുക്കും: ബിനോയ് വിശ്വം


ആലപ്പുഴ: പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഎമ്മും. ചര്‍ച്ചയുടെ വാതില്‍ എല്‍ഡിഎഫില്‍ എപ്പോഴും ഉണ്ടാകുമെന്നും അത് തുറന്നുകിടക്കുമെന്നും എല്‍ഡിഎഫ് എല്‍ഡിഎഫ് ആണെന്നും ബിനോയ് പറഞ്ഞു. എല്‍ഡിഎഫിന് രാഷ്ട്രീയ അടിത്തറയുണ്ട്. ആശയ അടിത്തറയുണ്ട്. അതുകൊണ്ട് പരസ്പരബന്ധങ്ങളുണ്ട്. ചര്‍ച്ചകളുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പിഎം ശ്രീവിഷയത്തില്‍ സിപിഐയുടെ കമ്മിറ്റി കൂടാന്‍ പോകുകയാണെന്നും ആ കമ്മിറ്റി ആശയ പരമായും രാഷ്ട്രീയപരമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴയില്‍ സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

പിണറായി വിജയന്റെ സേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും. കോടികള്‍ ചെലവഴിച്ച് പിആര്‍ നടത്തിയതുകൊണ്ടു സാധാരണക്കാരന് നീതിയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ പിണറായി സര്‍ക്കാരിന് കഴിയുന്നില്ല. താഴെ തട്ടിലുളള ജനങ്ങള്‍ ഇതു തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് ആവശ്യമായ മിനിമം അംഗങ്ങള്‍ പോലും ഇടതു പക്ഷത്തുനിന്നു നിയമസഭ കാണില്ല. ധര്‍മ്മടം ഉള്‍പ്പെടെ 140 സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, പിഎം ശ്രീ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സിപിഎം സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബിയും യോഗത്തില്‍ പങ്കെടു ക്കുന്നു. മുന്നണിയെ ഇരുട്ടില്‍ നിര്‍ത്തി ഒപ്പിട്ടതിന് മറുപടിയായി സിപിഐയുടെ മന്ത്രിമാര്‍ കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. മന്ത്രിസഭായോഗ ത്തില്‍ നിന്നും വിട്ടുനില്‍ ക്കുന്നതും പരിഗണനയിലുണ്ട്. കാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ എംഒയു ഒപ്പിട്ടതില്‍ സര്‍ക്കാരിനെ തിരെ രൂക്ഷവിമര്‍ശനവുമായി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു.


Read Previous

പുതിയതായി ഒരു കുട്ടി പോലും പ്രവേശനം നേടാതെ രാജ്യത്ത് 8000 സ്‌കൂളുകള്‍; മുന്നില്‍ പശ്ചിമ ബംഗാള്‍

Read Next

പിണറായി ഫാന്‍സ് അസോസിയേഷന്റെ ബി ടീം മാത്രമാണ് സിപിഐ; ആത്മാഭിമാനം ഉണ്ടെങ്കില്‍ സിപിഐ ‘ലെഫ്റ്റ്’ അടിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »