Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോൺഗ്രസ്-എസ്പി സഖ്യം അധികാരത്തിലേറിയാൽ അവർ രാമക്ഷേത്രം ബുൾഡോസർ കയറ്റി തകർക്കും; വിവാദ പരാമർശവുമായി വീണ്ടും മോദി


ലഖ്നൗ: വിദ്വേഷ പ്രസംഗം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസും സമാജ്വാദി പാർട്ടിയും അധികാരത്തിലേറിയാൽ അവർ അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്ത് സംസാരിക്കവേയാണ് മോദിയുടെ വിവാദ പരാമർശം.

രാമക്ഷേത്രം ഉപയോഗശൂന്യമാണെന്നാണ് ഒരു മുതിർന്ന എസ് പി നേതാവ് രാമനവമി ദിനത്തിൽ പറഞ്ഞത്. അതേസമയം, രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. അവർക്ക് കുടുംബവും അധികാരവും മാത്രമാണ് പ്രധാനം. എസ് പിയും കോൺഗ്രസും അധികാരത്തിൽ വന്നാൽ രാംലല്ലയെ വീണ്ടും ടെന്റിലേക്ക് മടങ്ങേണ്ടി വരും. അവർ അയോധ്യയിലെ ക്ഷേത്രം ബുൾഡോ സർ ഉപയോഗിച്ച് തകർക്കും’, മോദി പറഞ്ഞു. എവിടെയൊക്കെ ബുൾഡോസർ ഉപയോഗിക്കണമെന്ന് അവർ യോഗി ആദിത്യനാഥിൽ നിന്നും പഠിക്കട്ടെയെന്നും മോദി പറഞ്ഞു.

എസ് പിക്കും കോൺഗ്രസിനും വോട്ട് ബാങ്കിനേക്കാൾ വലുതായി മറ്റൊന്നില്ല. ഞാൻ അവരെ തുറന്ന് കാട്ടുമ്പോൾ അവർ അസ്വസ്ഥരാകും, അവരുടെ ഉറക്കം നഷ്ടപ്പെടും. അവർ എനിക്കെതിരെ അസഭ്യം പറയും. എസ് പിയും കോൺഗ്രസും പ്രീണനരാഷ്ട്രീയ ത്തിന് കീഴടങ്ങി കഴിഞ്ഞു. ഈ സത്യം മോദി പറയുമ്പോൾ അവർ പറയുന്നത് മോദി ഹിന്ദു-മുസ്ലിം വിഭജനം സൃഷ്ടിക്കുകയാണെന്നാണ്. ഇവർ വോട്ടുബാങ്കും ഇപ്പോൾ ഇതൊക്കെ തിരിച്ചറിയുന്നുണ്ട്. മുത്തലാഖ് സംബന്ധിച്ച നിയമത്തിൽ നമ്മുടെ അമ്മമാരും സഹോദരിമാരും സന്തുഷ്ടരാണ്. തീരുമാനത്തിൽ അവർ ബി ജെ പിയെ അനുഗ്രഹിക്കുകയാണ്’, മോദി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി വിജയം ആവർത്തിക്കുമെന്നും മോദി അവകാശ പ്പെട്ടു. ‘ഒരു വശത്ത് ദേശീയതാൽപ്പര്യത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ബി ജെ പി-എൻ ഡി എ കൂട്ടുകെട്ടും മറുവശത്ത് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ‘ഇന്ത്യ സഖ്യവും’ രംഗത്തുണ്ട്. തിരഞ്ഞെടുപ്പുകൾ പുരോഗമിക്കുമ്പോൾ, ഈ ‘ഇന്ത്യ സഖ്യം’ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. ജൂൺ 4 അകലെയല്ല. രാജ്യം മാത്രമല്ല മുഴുവൻ ലോകത്തിന് തന്നെയറിയാം മോദി സർക്കാർ ഹാട്രിക് നേടുമെന്ന്. ഞങ്ങൾ ഹാട്രിക് നേടും. പാവങ്ങൾ, സാധാരണക്കാർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവരുടെ ഉന്നമനത്തിനായി പുതിയ സർക്കാർ സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളും, ജനജീവിതം മെച്ചപ്പെടുത്തുന്ന ജനപ്രതിനിധികളായിരിക്കും ബി ജെ പിയുടേത്’, പ്രധാനമന്ത്രി പറഞ്ഞു.


Read Previous

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിന് ജര്‍മ്മൻ പൗരത്വം; നാട്ടിലെത്തിക്കാൻ പോലീസ് ഇത്തിരി വിയർക്കും, പ്രതിയെ നാട് കടക്കാൻ സഹായിച്ച സുഹുര്‍ത്ത് പിടിയില്‍.

Read Next

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »