ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’; കൈയടിച്ച് സൈബര്‍ ലോകം


രുമിച്ച് കിടന്നുറങ്ങിയവരാണ്. ഇപ്പോള്‍ ഒപ്പമില്ല. ഉറ്റവരെ എവിടെയെങ്കിലും കണ്ടെ ത്താനാകും എന്ന പ്രതീക്ഷയില്‍ ദുരിതാശ്വാസ ക്യാംപുകളിലും ആശുപത്രികളിലും കഴിയുന്നവര്‍..അങ്ങനെ സമാനതകളില്ലാത്ത ദുഃഖത്തില്‍ കേരളം അതിജീവന ശ്രമ ത്തിലാണ്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തിലാണ്. ഓരോ അണുവിലും വയനാടിനെ എങ്ങനെ ചേര്‍ത്ത് പിടിക്കാമെന്ന് ചിന്തിക്കുകയാണ് എല്ലാവരും. ഇതിനിടെ ദുരിതാശ്വാസ പ്രവര്‍ത്തകരിലേക്ക് എത്തിയെന്ന് കരുതുന്ന വ്യത്യസ്തമായ ഒരു അഭ്യര്‍ഥനയാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച.

‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് ഒരാള്‍ വാട്‌സ് ആപ്പ് സ്‌ന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഇത് അയച്ച ആളിന്റെ പേരും വിവരങ്ങളും മായ്ച്ചുകൊണ്ടുള്ള സ്‌ക്രീന്‍ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ആരാണ്, എന്താണ് എന്ന് അറിയില്ലെങ്കിലും ചേര്‍ത്ത് പിടിക്കലിന്റെ ഈ മാതൃകയ്ക്ക് നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. തങ്കലിപികളാല്‍ രേഖപ്പെടു ത്തേണ്ട പേരാണ് അവരുടേത്. അതുകൊണ്ട് പേര് മറയ്ക്കാതെ കാണിക്കൂ എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.


Read Previous

എംഎ യുസഫലി അഞ്ച് കോടി, നടന്‍ വിക്രം 20ലക്ഷം നല്‍കി; സന്നദ്ധസംഘടനകള്‍ സാധനങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തണമെന്ന് മുഖ്യമന്ത്രി

Read Next

ഇടനെഞ്ച് തകര്‍ന്ന് വയനാട്; മരണസംഖ്യ ഉയരുന്നു: ഉരുളെടുത്ത ജീവനുകളുടെ എണ്ണം 282 ആയി; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മഴ; ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയില്‍ നിന്നും മാറിത്താമസിക്കണമെന്ന് വയനാട് കലക്ടര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »