അതിക്രമിച്ചു കടന്നാൽ പുറത്താക്കും’; ഇന്ത്യാക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് നാടു കടത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ് ബോർഡർ പട്രോൾ


വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യാക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് നാട് കടത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക. യു എസ് ബോർഡർ പട്രോൾ സേന മേധാവി മൈക്കേൽ ഡബ്യു ബാങ്ക്സ് ആണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്. നിയമവിരുദ്ധമായി കുടിയേറിയവരെ വിജയകരമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചുവെന്ന് എക്സിൽ പങ്കുവെച്ച വീഡിയോക്കൊപ്പം യു എസ് ബോർഡർ പട്രോൾ വ്യക്തമാക്കി.

സൈനിക വിമാനം ഉപയോഗിച്ച് ഇതുവരെ നടത്തിയ ഏറ്റവും ദൂരമേറിയ നാടുകട ത്ത ൽ ആയിരുന്നു ഇത്. കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള അമേരിക്കൻ സർ ക്കാ രിന്റെ പ്രതിബദ്ധത ഈ ദൗത്യം അടിവരയിടുന്നു. “അതിക്രമിച്ചു കടന്നാൽ, നിങ്ങ ളെ പുറത്താക്കും” എന്ന മുന്നറിയിപ്പ് കൂടിയാണിതെന്നും വീഡിയോയിൽ വ്യക്ത മാക്കുന്നു.

അമേരിക്കക്കാർക്കിടയിൽ ദേശസ്നേഹം പ്രചോദിപ്പിക്കുക ലക്ഷ്യമിട്ട് പശ്ചാത്തല സം​ഗീതത്തോടെയാണ് ദൃശ്യങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഒരു C-17 വിമാനത്തിന്റെ പിൻ വാതിൽ തുറക്കുകയും ഒരു വലിയ ചരക്ക് പാലറ്റ് കയറ്റുകയും തുടർന്ന് അനധികൃത കുടിയേറ്റക്കാരുടെ ഒരു നീണ്ട നിര കയറുന്നതുമാണ് ദൃശ്യത്തിലുള്ളത്. കൊടും ക്രിമിനലുകളുടെയോ യുദ്ധത്തടവുകാരുടേതിനോ സമാനമായ തരത്തിൽ കാലുക ളിൽ ചങ്ങലകളാൽ ബന്ധിപ്പിച്ച നിലയിലാണ് കുടിയേറ്റക്കാരെ വിമാനത്തിൽ കയറ്റുന്നത്.


Read Previous

കിടക്കകളും വീട്ടുസാധനങ്ങളുമായി വീണ്ടും ജന്മനാട്ടിലേക്ക്, ഗാസയിലേക്ക് പലസ്തീൻകാരുടെ മടക്കം

Read Next

വെടിനിർത്തൽ കരാർ: ഗാസയിൽ നിന്നും ഇസ്രയേൽ സേന പിൻമാറ്റം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »