Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ കൈയടി കിട്ടും, ഞങ്ങളെ വാഴ്ത്തും, പക്ഷേ..; ‘കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി അച്യുതമേനോന്‍, ഇഎംഎസ് അല്ല, അന്ന് കരുണാകരന്‍ അഭിനയിക്കുകയായിരുന്നു’: ബിനോയ് വിശ്വം, വീഡിയോ


തിരുവനന്തപുരം: ജനങ്ങളില്‍ നിന്ന് അകന്നുപോയതാണ് ലോക്‌സഭ തെരഞ്ഞെടു പ്പിലെ തോല്‍വിക്ക് കാരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ അതേ അളവില്‍ ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ ഉണ്ടാവാന്‍ പാടില്ല. പക്ഷേ ഇനിയും ജാഗ്രത പാലിച്ചില്ലെങ്കില്‍ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് ഇവിടെയും ഉണ്ടാകും. അതുകൊണ്ട് ലോക്‌സഭ തെരഞ്ഞെ ടുപ്പ് ഫലം വലിയ താക്കീതാണ്. പാഠം പഠിച്ച് മുന്നോട്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

‘ഈ തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് നല്ല മുന്നറിയിപ്പ് ആണ്. കണക്കുകളുടെ കളി വെച്ച് ഇത് പരാജയമല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കാം.അതൊരു വഴിയാണ്. പക്ഷേ അത്തരം സാമര്‍ഥ്യം കൊണ്ട് കാര്യമില്ല. ഫലം വന്ന അന്ന് തന്നെ ഞാന്‍ പറഞ്ഞതാണ് വ്യാഖ്യാന പാടവം കൊണ്ടോ വിശകലന സാമര്‍ഥ്യം കൊണ്ടോ മറികടക്കാന്‍ കഴിയാത്ത പരാജയ മാണ് ഉണ്ടായത് എന്ന്. ഇത് പരാജയം തന്നെയാണ്. പരാജയമാണ് എന്ന അംഗീ കരിക്കല്‍ ആണ് പ്രധാനം. ഞങ്ങള്‍ക്ക് വലിയ ജനവിഭാഗമായി അടുപ്പമു ണ്ടായിരുന്നു. ഇന്ന് അവര്‍ക്ക് ഞങ്ങളില്‍ അത്ര കണ്ട് വിശ്വാസം ഉണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഉലച്ചില്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. അതിന് ആത്മപരിശോധന ആവശ്യമാണ്. ഞങ്ങളുടെ ഭാഗത്ത് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെ ങ്കില്‍ അത് തിരുത്തി മുന്നോട്ടു പോകും. വാക്ക്, പ്രവൃത്തി, ജീവിതം തുടങ്ങി എല്ലാ കാര്യങ്ങളും പരിശോധിച്ച് തിരുത്തലുകള്‍ വേണ്ടതാണെങ്കില്‍ തിരുത്തി മുന്നോട്ടു പോകും. ജനങ്ങളുടെ റഡാറിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. അവര്‍ നിരീക്ഷകരാണ്. പറയുന്നതാണോ ചെയ്യുന്നത് എന്ന് അവര്‍ നോക്കി കൊണ്ടേയിരിക്കും. ജനങ്ങളുമായി റീകണക്ട് ചെയ്യാന്‍ ശ്രമിക്കണമെന്നതാണ് സിപിഐയുടെ ബോധ്യം. ഇത് എല്ലാ ലെഫ്റ്റ് സര്‍ക്കിളിലേക്കും കൈമാറാന്‍ ശ്രമിക്കുന്നുണ്ട്’- ബിനോയ് വിശ്വം പറഞ്ഞു.

‘എല്‍ഡിഎഫ് ഇതെല്ലാം പഠിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണമായി മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയിലേക്ക് മാത്രമായി ചുരുക്കേണ്ടതില്ല. തോല്‍വി ക്കുള്ള നിരവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഇത്. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ പേടിയൊന്നുമില്ല. തിരുത്തല്‍ശക്തിയായി നില്‍ക്കും. മുഖ്യ അജന്‍ഡയാക്കി സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ ഞങ്ങള്‍ക്ക് കൈയടി കിട്ടും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് മുഖ്യലക്ഷ്യമാക്കാന്‍ പാടില്ല. ഇപ്പോള്‍ ഞങ്ങളുടെ മുഖ്യലക്ഷ്യം ഒരുമിച്ച് നിന്ന് മറികടന്ന് മുന്നേറുക എന്നതാണ്. തെറ്റ് തിരുത്തി മുന്നോട്ടുപോകണം. അതിന് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. എല്‍ഡിഎഫിനെ ദുര്‍ബലമാക്കുകയാണ് ലക്ഷ്യമെങ്കില്‍ ഒരു പ്രസ്താവന മതി. മാധ്യമപ്രവര്‍ത്തകര്‍ എല്ലാം ആഘോഷിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. തെരഞ്ഞെ ടുപ്പില്‍ ഒരുമിച്ച് പോകാനാണ് ലക്ഷ്യമിടുന്നത്. അതിന് തിരുത്തലുകള്‍ വേണം. അല്ലാതെ സ്പര്‍ധ ഉണ്ടാക്കി സംശയം ജനിപ്പിച്ച് മുന്നോട്ടുപോയാല്‍ അത് ഞങ്ങളുടെ തോല്‍വിക്കും മറുഭാഗത്തിന്റെ വളര്‍ച്ചയ്ക്കും കളമൊരുക്കും. അത് രാഷ്ട്രീമായി ഗുണം ചെയ്യില്ല. സിപിഐ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ഒരു പക്വതയുള്ള പാര്‍ട്ടിയാണ്’- ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

അടിയന്തരാവസ്ഥക്കാലത്ത് നടന്ന രാജന്‍ കേസ് മുഖ്യമന്ത്രി അച്യുത മേനോന്റെ അറിവോടെ അല്ലായിരുന്നുവെന്നും അദ്ദേഹം ജീവിതത്തില്‍ ഏറ്റവും അധികം ദുഖിച്ച സംഭവമായായിരുന്നു അതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്യുത മേനോന്‍ മുഖ്യമന്ത്രി ആയിരിക്കെയാണ് രാജന്‍ കേസ് സംഭവിച്ചതെങ്കിലും അങ്ങനെ ഒരു സംഭവം ഉണ്ടാകില്ലെന്ന് വിശ്വസിച്ചിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയാ യിരുന്ന കരുണാകരന്‍ ഒന്നും അറിയില്ലെന്ന് നടിച്ചു. അടിയന്തിരാവസ്ഥ വരെ കരുണാകരന്‍ അടക്കം എല്ലാ മന്ത്രിമാരും ഭരണകൂടത്തിന്റെ നിയന്ത്രണത്തി ലായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് നടന്ന സമാനതകളില്ലാത്ത പൊലീസ് ക്രൂരതയുടെ പാപക്കറ സിപിഐക്ക് മുകളില്ലില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി ഇഎംഎസ് അല്ലെന്നും അച്യുതമേനോന്‍ ആണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇഎംഎസ്സിന് അദ്ദേഹത്തിന്റേതായ മഹത്വ മുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി എന്ന നിലയിലും ഭരണകാര്യത്തിലും അച്യുത മേനോന്‍ തന്നെയാണ് മികച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐക്കൊപ്പം രൂപം കൊണ്ട് ആര്‍എസ്എസ് ഇന്ന് ഇന്ത്യ ഭരിക്കുന്നു, സിപിഐ കേരളത്തിലേക്ക് ഒതുങ്ങിയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. തൊഴലാളി രംഗത്ത് വളര്‍ച്ച ഉയര്‍ത്തിക്കാട്ടാം പക്ഷെ രാഷ്ട്രീയ ശക്തി പരിമിതമാണ്. ഇത് ഇരുത്തി ചിന്തിക്കേണ്ട കാര്യം തന്നെയാണ്. ഇന്ത്യയുടെ പൊതു ബോധത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉള്‍ക്കൊള്ളാന്‍ കാഴിയാത്തത് എന്തുകൊണ്ടെന്നത് പലപ്പോഴും പാര്‍ട്ടി യോഗങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. പിന്നീട് പാര്‍ട്ടി, പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തി. ഇനിയും മാറ്റങ്ങള്‍ വരാനുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.


Read Previous

യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; വിദേശത്തെത്തിയത് നാല് മാസം മുൻപ്

Read Next

ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഉപ​ഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കും; പുത്തൻ കുതിപ്പിന് കൈകോർത്ത് ഇന്ത്യയും ഓസ്ട്രേലിയയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »