Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഇങ്ങനെ പോയാല്‍ ഭരണഘടനാപരമായ വഴി നോക്കും; ബംഗാളില്‍ സര്‍ക്കാരിനു മുന്നറിയിപ്പുമായി ഗവര്‍ണര്‍


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥ ര്‍ക്കു നേരെയുണ്ടായ അക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ സിവി ആനന്ദബോസ്. ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ ഭരണഘടനാപരമായ വഴി നോക്കുമെന്ന് ആനന്ദബോസ് പറഞ്ഞു.

സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ റെയ്ഡിന് എത്തിയപ്പോഴാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണമുണ്ടായത്. കല്ലേറില്‍ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. തുടര്‍ന്ന് റെയ്ഡ് നടത്താതെ ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.

ആശങ്കപ്പെടുത്തുന്നതും അപലപനീയവുമാണ് സന്ദേശ്ഖാലിയില്‍ ഉണ്ടായ സംഭവമെന്ന് ആനന്ദബോസ് പറഞ്ഞു. കിരാതവാഴ്ചയെ തടയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വ മാണ്. അതുണ്ടായില്ലെങ്കില്‍ ഗവര്‍ണര്‍ എന്ന നിലയില്‍ ഭരണഘടനാപരമായ പോംവഴി നോക്കുമെന്ന് ആനന്ദബോസ് പറഞ്ഞു. രാജ്ഭവന്‍ പുറത്തുവിട്ട ശബ്ദസന്ദേശത്തിലൂടെ യാണ് ഗവര്‍ണര്‍ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ബംഗാള്‍ ബാനന റിപ്പബ്ലിക് അല്ലെന്ന് സന്ദേശത്തില്‍ പറയുന്നു.


Read Previous

പിണറായി സൂര്യനെപ്പോലെ; അടുത്ത് എത്തിയാല്‍ കരിഞ്ഞുപോകും’; എംവി ഗോവിന്ദന്‍

Read Next

പ്രവാസി കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »