ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ ബജ്രംഗദള് പ്രവര്‍ത്തകര്‍ പാസ്റ്ററുടെ വാഹനം തടഞ്ഞ് ഭീഷണി പ്പെടുത്തി കയ്യേറ്റ ശ്രമം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സുല്‍ത്താന്‍ബത്തേരി പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുക, സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല് വെട്ടുമെന്നായിരുന്നു ബജ്രംഗദളിന്റെ ഭീഷണി. ബത്തേരി ടൗണി ല്‍വച്ച് പാസ്റ്ററുടെ വാഹനം തടഞ്ഞ് ബജ്രംഗദള് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
വെക്കേഷന് ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാന്‍ ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പോയ പാസ്റ്ററെയാണ് ബജ്രംഗദള് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. ഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല. കാല് വെട്ടിക്കളയും എന്ന് പാസ്റ്ററെ തടഞ്ഞുവച്ച് ഭീഷണി മുഴക്കുന്നതും വീഡിയയോയില്‍ കാണാം.
