ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
പത്തനംതിട്ട : കേരളത്തെ മതേതര സംസ്ഥാനമാക്കി മാറ്റുന്നതിൽ സിനിമ വലിയ പങ്കുവഹിച്ചതായി വിഖ്യാത ചലച്ചിത്രകാരനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുൺ പറഞ്ഞു. പത്തനംതിട്ട നഗരസഭ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ് സിനിമ, ശാസ്ത്രമില്ലെങ്കിൽ സിനിമയില്ല എന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസിനെ പറ്റി ചർച്ച ചെയ്യുന്ന കാലത്ത് നാം മനസ്സിലാക്കണം.
സിനിമയാണ് ആദ്യത്തെ മെഷീൻ ലേണിങ് സംവിധാനം. ബൃഹത്തായ ഇതിഹാസ ങ്ങളെ ഏതാനും മണിക്കൂറുകളിൽ ഒതുക്കി പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ ദീർഘവീക്ഷണമുള്ള ചലച്ചിത്രകാരന്മാർക്ക് സാധിച്ചു. വാണിജ്യ സ്വഭാവം വിട്ട് സിനിമ ഇന്ന് സാംസ്കാരിക പ്രവർത്തനമായി മാറി. മനസ്സിന്റെ സംസ്കാരം സൂചിപ്പിക്കുന്ന ഏറ്റവും ജനകീയമായ മാധ്യമമാണ് ചലച്ചിത്രം എന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര രംഗത്തെ അതികായനായ സംവിധായകൻ കവിയൂർ ശിവപ്രസാദ് മുഖ്യാതിഥിയായി. മുതിർന്ന സംവിധായകൻ എ മീരാസാഹിബ്, യുവ സംവിധായകൻ അനു പുരുഷോത്ത്, സംഘാടക സമിതി വൈസ് ചെയർമാൻ എ ജാസിംകുട്ടി, കൺവീനർ എം എസ് സുരേഷ്, ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ, ഡെലിഗേറ്റ് കമ്മിറ്റി കൺവീനർ എ ഗോകുലേന്ദ്രൻ, ലോഗോ ഡിസൈനർ അസ്‌ലം തിരൂർ, മെമ്പർ സെക്രട്ടറി സുധീർ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.