അൽ ഖസീമിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


ബുറൈദ :ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ ( ഐ സി എഫ് ),ആർ എസ്‌ സി ,കെ സി എഫ് ,മർകസ് കമ്മിറ്റിയുമായി ചേർന് ബുറൈദയിൽ ഇഫ്താർ സംഗമം നടത്തി കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ c മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു .

സ്നേഹവും സഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഇഫ്താർ സംഗമങ്ങൾ ഉപകാരപ്പെടുന്നുണ്ടെന്നും ,അശരണ രുടെയും പട്ടിണിപ്പാവങ്ങളുടെയും വിശപ്പും പ്രയാസങ്ങളും കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന തിൽ പ്രവാസ ലോകത്തിന്റെ സന്മനസ്സും കാരുണ്യവും തുടർന്ന് കൊണ്ടേയിരിക്കണമെന്നും മർകസ് ഡയറക്ടർ കൂടിയായ സി മുഹമ്മദ് ഫൈസി ഓർമ്മിപ്പിച്ചു .

ജാഫർ സഖാഫി പ്രാർത്ഥനക്കു നേതൃതം നൽകി ശിഹാബ് സവാമ,ഫൈസൽ നല്ലളം,യാസീൻ ഫാളിലി ശറഫുദ്ധീൻ വാണിയമ്പലം ,നൗഫൽ മണ്ണാർക്കാട് ,നിസാം മാമ്പുഴ,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി കുടുംബിനികളും കുട്ടികളുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി പേർ ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചു .


Read Previous

പള്ളിക്കൽ പഞ്ചായത്ത് മണ്ണ് മാഫിയ കയ്യേറി കുന്നുകളും ചെറിയ മലകളുമെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു; ആരോപണവുമായി പള്ളിക്കലിലെ ജനങ്ങള്‍

Read Next

സൂരജ് വധം: ഒന്‍പത് സിപിഎമ്മുകാര്‍ കുറ്റക്കാര്‍; പട്ടികയില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരനും ടിപി കേസ് പ്രതിയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »