Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആളെ ഞാന്‍ പിടി കൂടും…തന്ത്രങ്ങള്‍ക്കും ഒരു മര്യാദ വേണ്ടെ”; ക്ഷുഭിതനായി മോഹന്‍ലാല്‍


ബിഗ് ബോസ് മലയാളം സീസൺ 7 പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ബിഗ് ബോസിന്‍റെ ഇന്നത്തെ എപ്പിസോടിന് മുന്നോടിയായുള്ള മോഹന്‍ലാലിന്‍റെ പ്രൊമോ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ ആഴ്‌ച്ചയില്‍ ബിഗ് ബോസ് വീട്ടിലുണ്ടായ രൂക്ഷമായൊരു വിഷയത്തിലുള്ള മോഹന്‍ലാലിന്‍റെ പ്രതികരണമായിരുന്നു പ്രൊമോയില്‍.

വളരെ ദേഷ്യപ്പെടുന്ന മോഹന്‍ലാലിനെയാണ് പ്രൊമോയില്‍ കാണാനാവുക. “അകത്തേക്ക് കയറാമോ? അയ്യോ പ്രശ്‌നമാകുമോ? വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ ഉണ്ടോ?” എന്ന മോഹന്‍ലാലിന്‍റെ ചോദ്യവു മായാണ് പ്രൊമോ വീഡിയോ തുടങ്ങുന്നത്. ലെസ്‌ബിയന്‍സ് കപ്പിള്‍സായി എത്തിയ ആദില, നൂറ എന്നിവരെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍ എന്ന ലക്ഷ്‌മിയുടെ പ്രസ്‌താവനയ്‌ക്കെതിരെയാണ് മോഹന്‍ലാലിന്‍റെ പ്രതികരണം.

“അകത്തേയ്‌ക്ക് കയറാമോ? അയ്യോ പ്രശ്‌നമാകുമോ? വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍ ഉണ്ടോ? അങ്ങനെ ചിലരെ കുറിച്ച് ഒരാള്‍ പറയുന്നത് കേട്ടു. ഒരു സംശയവും വേണ്ടാ.. പറഞ്ഞ ആളെ ഞാന്‍ പിടി കൂടും..ചോദിക്കും.. തീര്‍ന്നിട്ടില്ല..ഒരാള്‍ മറ്റൊരാളെ കുറിച്ച് ഒരു ആരോപണം മൂന്നാമത് ഒരാളോട് പറയുന്നു. അയാള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി വീട്ടുകാരെയും നാട്ടുകാരെയുമൊക്കെ അറിയി ക്കുന്നു. എന്താ ഇത്..? ജയിക്കാനായി തന്ത്രങ്ങള്‍പലതും പയറ്റാം, പക്ഷേ തന്ത്രങ്ങള്‍ക്കും വേണ്ടെ ഒരു മര്യാദ. ഇനിയും ഉണ്ട് ഏറെ പറയാന്‍.. എല്ലാം ഞാന്‍ പറയുന്നില്ല. നമുക്ക് കണ്ടറിയാം”, മോഹന്‍ലാല്‍ പറഞ്ഞു.

മോഹൻലാലിന്‍റെ ഈ പ്രതികരണം പ്രേക്ഷകരിൽ വലിയ ചർച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്‌ചയ്യില്‍ വീട്ടില്‍ നടന്ന ഒരു വഴക്കിനിടെ ആദിലയെയും നൂറയെയും കുറിച്ച് ലക്ഷ്‌മി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തിയിരുന്നു.

“ഇവിടെ സമൂഹത്തില്‍ ഇറങ്ങി ജീവിക്കാന്‍ ഇവളുമാര്‍ക്കൊന്നും പറ്റത്തില്ല. അങ്ങനെ ഉള്ളവര്‍ക്ക് സപ്പോര്‍ട്ടായി നില്‍ക്കാന്‍ എനിക്കിത്ര ഉളുപ്പില്ലായ്‌മ ഇല്ല. ജോലി ചെയ്‌ത് തന്നത്താനെ നില്‍ക്കുന്ന രണ്ട് പേരാണെങ്കില്‍ റെസ്‌പെക്‌ട് ചെയ്‌തേനെ. ഇത് അങ്ങനെ ഒന്നും അല്ലല്ലോ. നിന്‍റൊയൊക്കെ വീട്ടില്‍ പോലും കേറ്റാത്തവളുമാരാണ്.. എന്നിട്ട് ഇവരുടെ സപ്പോര്‍ട്ടിന് വേണ്ടി കിടന്ന് സംസാരിക്കുന്നു”, ഇപ്രകാരമായിരുന്നു ആദിലയെയും നൂറയെയും കുറിച്ചുള്ള ലക്ഷ്‌മിയുടെ വാക്കുകള്‍.

അക്‌ബറിനോടുള്ള വഴക്കിനിടെയായിരുന്നു സംഭവം എന്നാല്‍ ആദിലയോ നൂറയോ വീട്ടിലുള്ള മറ്റ് സഹമത്സരാര്‍ത്ഥികളോ ഇതില്‍ പ്രതികരിച്ചിരുന്നില്ല. ആദിലയക്കും നൂറയ്‌ക്കും എതിരെ മോശം പ്രസ്‌താവന നടത്തിയ ലക്ഷ്‌മിയെ ബിബിയില്‍ നിന്നും പുറത്താക്കണം എന്നാണ് പ്രേക്ഷകപ്രതികരണം.


Read Previous

വോട്ട് മോഷണ റാലിക്ക് പിന്നാലെ, തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടാൻ കോൺഗ്രസ്

Read Next

ഹൈക്കോടതി അനുമതി സ്റ്റേ ചെയ്യണം; ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »