Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ക്ഷമിക്കണം, നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’; ഭിന്നശേഷിക്കാരനായ മകനുമായി യുവതി ഫ്‌ലാറ്റിന്റെ 13ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി


ന്യൂഡല്‍ഹി : ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനുമായി അമ്മ ഫ്‌ലാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. ഗ്രേയിറ്റര്‍ നോയിഡയിലാണ് സംഭവം. മകന്റെ അസുഖത്തില്‍ 37കാരി യായ സാക്ഷി ചൗള കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇതാണ് ജീവനൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രാവിലെ പത്തുമണിയോടെയാണ് മകനുമായി ചാടി യുവതി ജീവനൊടുക്കിയത്.

യുവതിയും മകനും ആത്മഹത്യ ചെയ്യുമ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടായ ഭര്‍ത്താവ് ദര്‍പ്പണ്‍ ചൗള മറ്റൊരു മുറിയിലായിരുന്നു. നിലവിളി കേട്ട് ബാല്‍ക്കണിയില്‍ ഓടിയെത്തിയപ്പോഴാണ് ഭാര്യയെയും മകനെയും താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പെലീസ് പറഞ്ഞു. ‘ ക്ഷമിക്കണം, ഞങ്ങള്‍ ഈ ലോകം വിട്ടുപോകുന്നു. ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ കാരണം നിങ്ങളുടെ ജീവിതം നശിക്കരുത്. ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദിയല്ല.’- കുറിപ്പില്‍ പറയുന്നു. ജന്മനാ അസുഖ ബാധിതനായിരുന്നു മകന്‍ ദര്‍പ്പണ്‍ ചൗള. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.


Read Previous

ഇന്ന് അഷ്ടമി രോഹിണി; കേരളം അമ്പാടിയാകും

Read Next

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു, കൈയിലെ നഖങ്ങള്‍ പിഴുതെടുത്തു; ഹണിട്രാപ്പില്‍ കുടുക്കി യുവ ദമ്പതികളുടെ ക്രൂരപീഡനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »