ഗാസയിലും ലബനനിലും ഉടന്‍ വെടിനിര്‍ത്തണം, ഇസ്രായേല്‍ അതിക്രമങ്ങളെ അപലപിച്ച് സൗദി കിരീടാവകാശി


സൗദി കിരീടാവ കാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫയല്‍ ചിത്രം

റിയാദ്: ഗാസയിലും ലെബനനിലും അടിയന്തര വെടിനിര്‍ത്തലിന് സൗദി കിരീടാവ കാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന പലസ്തീന്‍ രാഷ്ട്രത്തിനായുള്ള ആഹ്വാനങ്ങള്‍ പുതുക്കുന്ന അറബ് ലീഗിന്‍റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍റെയും ഉച്ചകോടിയിലാണ് (അറബ്, ഇസ്ലാമിക് ഉച്ചകോടി) സൗദി അറേബ്യയുടെ കിരീടാവകാശി ഈ ആവശ്യമുന്നയിച്ചത്. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ഇസ്രായേല്‍ – ഹമാസ് യുദ്ധത്തിനും പ്രാദേശിക സംഘര്‍ഷത്തിനും ഇടയില്‍ റിയാദില്‍ ചേര്‍ന്ന് അറബ്, മുസ്ലീം നേതാക്കളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കിരീടാവകാശി

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ വംശഹത്യയാണെന്ന് കുറ്റപ്പെടു ത്തിയ അദ്ദേഹം, പലസ്തീനിലെയും ലെബനാനിലെയും സഹോദരങ്ങള്‍ക്കെതിരായ ഇസ്രായേല്‍ നടപടികള്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തിന്‍റെ വിനാശകരമായ മാനുഷിക പ്രത്യാഘാത ങ്ങളെ മറികടക്കാന്‍ പലസ്തീനിലെയും ലെബനനിലെയും സഹോദരങ്ങള്‍ക്ക് സൗദി അറേബ്യ എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നതായും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ച്ചകോടിയുടെ കരട് പ്രമേയം പലസ്തീന്‍ ജനതയുടെ ദേശീയ അവകാശങ്ങള്‍ക്കുള്ള ഉറച്ച പിന്തുണ ഊന്നിപ്പറയുന്നു, അതില്‍ പ്രധാനം അവരുടെ സ്വാതന്ത്ര്യത്തിനും സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനുമുള്ള അവകാശമാണ്. ഗാസയിലെയും ലെബനനിലെയും യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് അറബ്, മുസ്ലീം നേതാക്കള്‍ സൗദി അറേബ്യയില്‍ ഒത്തുകൂടിയത്. ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കാനും ഇറാന്‍റെ മണ്ണിനെ ആക്രമിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും കിരീടാവകാശി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

‘സഹോദര രാഷ്ട്രമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ ബാധ്യസ്ഥരാക്കണമെന്ന്’ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉച്ചകോടിയില്‍ പറഞ്ഞു. ഉച്ചകോടിക്ക് മുന്നോടിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാനും ഫോണില്‍ സംസാരിച്ചിരുന്നു.

പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്, യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവ്, തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍, ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി, ലെബനീസ് പ്രധാനമന്ത്രി നജീബ് മീക്കാത്തി, സിറിയന്‍ പ്രസിഡന്‍റ് ബഷര്‍ അല്‍ അസദ്, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി, ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, കുവൈറ്റ് കിരീടാവകാശി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്.

ഇറാന്‍ ആദ്യ വൈസ് പ്രസിഡന്‍റ് മുഹമ്മദ് റെസ ആരിഫ്, ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്‍റ് ഷൗകത് മിര്‍സിയോവ്, ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, സെനഗല്‍ പ്രസിഡന്റ് ബസ്സിറൂ ഡിയോമയെ ഫെയ്, ചാഡ് പ്രസിഡന്‍റ് മഹമത് ഇദ്രിസ് ഡെബി ഇറ്റ്‌നോ, താജിക്കിസ്ഥാന്‍ പ്രസിഡന്‍റ് ഇമോമാലി റഹ്മോന്‍, നൈജീരിയന്‍ പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബു, സുഡാന്‍ ട്രാന്‍സിഷണല്‍ സോവറിന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍, മൗറിത്താ നിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ഔലാദ് ഗസൗനി, ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ബുസൈദി, ഉഗാണ്ട മൂന്നാം ഉപപ്രധാനമന്ത്രി ലൂക്കിയ ഇസംഗ നകദാമ, നൈജര്‍ വിദേശകാര്യ മന്ത്രി ബക്കാരി യൗ സംഗാരെ, അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രി അഹമ്മദ് അത്താഫ്, ഗിനിയ വിദേശകാര്യ മന്ത്രി മൊറിസാന്‍ഡ കുയാട്ടെ തുടങ്ങി ജിസിസി, അറബ് രാഷ്ട്ര നേതാക്കള്‍ അസാധാരണ ഉച്ചകോടിയില്‍ പങ്കെടുത്തു.


Read Previous

പിടിച്ചത് സിപിഎമ്മിന്റെ പണം, പെന്‍ഷന്റെ മറവില്‍ കോളനികളില്‍ വിതരണം; പിന്നില്‍ എംആര്‍ മുരളിയെന്ന് അനില്‍ അക്കര

Read Next

ജിസിസി നിവാസികൾക്ക് ഉംറ തീർഥാടനം കൂടുതൽ എളുപ്പമാക്കി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »