Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണം’; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി; വിട്ടു നിന്ന് റഷ്യയും അമേരിക്കയും ബ്രിട്ടനും


ന്യൂയോര്‍ക്ക്: ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി. മേഖലയില്‍ കുടുങ്ങിപ്പോയ ജനങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി, മനുഷിക പരിഗണന കണക്കിലെടുത്ത് അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

സാധാരണക്കാരായ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനായി ഗാസയില്‍ ഉടനീളം തടസ്സങ്ങളില്ലാതെ മാനുഷിക ഇടനാഴി വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും ഉടന്‍ നിരുപാധികം മോചിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. 

മാള്‍ട്ട തയ്യാറാക്കിയ പ്രമേയത്തെ 15 അംഗ രക്ഷാ കൗണ്‍സിലില്‍ 12 പേര്‍ അനുകൂലിച്ച് വോട്ടു ചെയ്തു. പ്രമേയത്തെ ആരും എതിര്‍ത്തില്ല. എന്നാല്‍ റഷ്യ, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. 

ഗാസയില്‍ യുഎന്‍ മനുഷ്യാവകാശ ഏജന്‍സികള്‍ക്കും, ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍ തുടങ്ങിയ അത്യാവശ്യവസ്തുക്കളും സേവനങ്ങളും ലഭ്യമാക്കാന്‍ തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഇടനാഴി ഒരുക്കാന്‍ പ്രമേയം ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ഗാസയിലെ അല്‍ശിഫ ആശുപത്രിയിലേക്ക് ഇരച്ചു കയറിയ ഇസ്രയേല്‍ സേന ആശുപത്രിയിൽ പരിശോധന തുടരുകയാണ്. 


Read Previous

നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ ഒരു കോടിയുടെ ആഡംബര ബസ്; ന്യായീകരണവുമായി ഗതാഗത മന്ത്രി

Read Next

സാമുഹ്യപ്രവര്‍ത്തകന്‍ സത്താര്‍ കായംകുളത്തിന്‍റെ നിര്യാണത്തില്‍ ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »