Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ്’: പാക് സൈനിക മേധാവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്റെ സഹോദരി


ഇസ്ലമാബാദ്: ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റാണ് പാക് സൈനിക മേധാവി അസിം മുനീറെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാന്‍ ഇമ്രാന്‍ ഖാന്‍ അയല്‍ രാജ്യവുമായി നല്ല ബന്ധത്തിന് ശ്രമിക്കുമ്പോള്‍ അസിം മുനീര്‍ ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് സ്‌കൈ ന്യൂസിലെ ‘ദി വേള്‍ഡ് വിത്ത് യല്‍ദ ഹക്കിം’ എന്ന പരിപാ ടിയില്‍ പങ്കെടുത്ത് അലീമ പറഞ്ഞു. പാകിസ്ഥാനിലെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസ് (സി.ഡി.എഫ്) ആയ അസിം മുനീറിനെ ‘റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ്’ എന്നും ‘ഇസ്ലാമിക് കണ്‍സര്‍വേറ്റീവ്’ എന്നുമാണ് അഭിമുഖത്തില്‍ അലീമ വിശേഷിപ്പിച്ചത്. മേയില്‍ ഇന്ത്യയുമായുണ്ടായ യുദ്ധത്തെക്കുറി ച്ചുള്ള കാരണം ചോദിച്ചപ്പോഴായിരുന്നു അവരുടെ രൂക്ഷ പ്രതികരണം.

അതേസമയം സഹോദരന്‍ ഇമ്രാന്‍ ഖാനെ ‘ശുദ്ധ ലിബറല്‍’ എന്നാണ് അലീമ വിശേഷിപ്പിച്ചത്. ‘ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ വന്നപ്പോള്‍ അദേഹം ഇന്ത്യയുമായി ചങ്ങാത്തം കൂടാന്‍ ശ്രമിച്ചിരുന്നതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ബിജെപിയുമായി പോലും ഇമ്രാന് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ റാഡിക്കല്‍ ഇസ്ലാമിസ്റ്റ് അസിം മുനീര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇന്ത്യയുമായി മാത്രമല്ല, ഇന്ത്യ യുടെ സഖ്യകക്ഷികളുമായി പോലും യുദ്ധമുണ്ടാകുന്നതായിരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക’- അലീമ കുറ്റപ്പെടുത്തി.

ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന് ഒരു മുതല്‍ക്കൂട്ടാണെന്ന് പറഞ്ഞ അലീമ, അദേഹത്തിന്റെ ജയില്‍ മോചന ത്തിനായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്നും അഭ്യര്‍ഥിച്ചു. ഒന്നിലധികം കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ് പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകനും മുന്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍.

റാവല്‍പിണ്ടിയിലെ അതീവ സുരക്ഷാ ജയിലാല അഡിയാല ജയിലിലാണ് അദ്ദേഹം ഇപ്പോള്‍ തടവില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു മാസമായി ഇമ്രാന്‍ ഖാനെ കാണാന്‍ കുടുംബത്തെ അനുവദിക്കുന്നില്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം ജയിലില്‍ മരണപ്പെട്ടതായുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു.

വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച, അദേഹത്തിന്റെ സഹോദരിമാരില്‍ ഒരാളായ ഡോ. ഉസ്മ ഖാന് ഇമ്രാനെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള അനുമതി ലഭിച്ചു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച യ്ക്ക് പിന്നാലെ പുറത്തെത്തിയ ഉസ്മ ഖാന്‍, തന്റെ സഹോദരന്‍ ജയിലിനുള്ളില്‍ മാനസികമായി പീഡി പ്പിക്കപ്പെടുകയാണെന്ന് പറഞ്ഞിരുന്നു. അദേഹത്തെ ദിവസം മുഴുവന്‍ സെല്ലില്‍ പൂട്ടിയിരിക്കുകയാണ്. കുറച്ച് സമയത്തേക്ക് മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. മാത്രമല്ല മറ്റൊരാളുമായി സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഡോ. ഉസ്മ ഖാന്‍ പറഞ്ഞു.


Read Previous

പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ, രാഹുല്‍ വീണത് സ്വയം കുഴിച്ച കുഴിയില്‍: ചെറിയാന്‍ ഫിലിപ്പ്

Read Next

നടിയെ ആക്രമിച്ചതിന് പിന്നിലെ കാരണങ്ങൾ പുറത്ത് കാവ്യ-ദിലീപ് ബന്ധം വെളിപ്പെടുത്തിയതിൽ വ്യക്തിവൈരാഗ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »