Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

2024 ല്‍ മാത്രം വിലക്ക് നേരിട്ടത് 69,654 പേര്‍; വിവിധ കേസുകളില്‍പ്പെട്ട് കുവൈറ്റില്‍ യാത്രാ വിലക്ക് നേരിടുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവ്


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ കേസുകളില്‍പ്പെട്ട് യാത്രാ വിലക്ക് നേരിടുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2024 ല്‍ മാത്രം 182,255 കേസുകളായിലായി 69,654 പേര്‍ക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. 2023 നെ അപേക്ഷിച്ച് യാത്രാ വിലക്ക് നേരിടുന്നവരുടെ എണ്ണത്തില്‍ 18.5 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയതോടെ നിരവധി പ്രവാസികളാണ് കുവൈറ്റില്‍ കുടുങ്ങിക്കി ടക്കുന്നത്. കഴിഞ്ഞ വര്‍ഷം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ 69,654 പേരില്‍ 51,420 പേരുടെ വിലക്ക് പിന്‍വലിച്ചിട്ടുണ്ട്. സാമ്പത്തിക കുടിശിക വരുത്തിയതിനാലാണ് 43,290 പേര്‍ക്ക് യാത്രാ വിലക്ക് ഏര്‍ പ്പെടുത്തിയത്. പണം പൂര്‍ണമായും അടയ്ക്കുന്നത് അനുസരിച്ച് വിലക്ക് പിന്‍വലിക്കും.

സിവില്‍ തര്‍ക്കങ്ങള്‍, സിവില്‍-ക്രിമിനല്‍ വിധികള്‍, സാമ്പത്തിക കടങ്ങള്‍ വീട്ടാതിരിക്കുക എന്നിവ ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ കൊണ്ടാണ് പ്രതികള്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത്. കോടതികളിലെ ഡിജിറ്റല്‍ വല്‍കരണവും, ജുഡീഷ്യറി, ബാങ്കുകള്‍, ധനമന്ത്രാലയം എന്നിവയ്ക്കിടയിലെ സഹകരണവും കൂടുതല്‍ ശക്തമാക്കിയതോടെ അധികൃതര്‍ക്ക് അതിവേഗം നടപടി സ്വീകരിക്കാനാകുന്നുണ്ട്. ഈ നടപടികള്‍ രാജ്യത്തേക്ക് നിക്ഷേപം ഇറക്കാന്‍ ആഗ്രഹിക്കുന്ന വരെ പിന്തിരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


Read Previous

മലയാളികളായ പ്രവാസികളെ ബാധിച്ചേക്കും: സൗദി ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍കരണം ഇന്ന് മുതല്‍

Read Next

മാർക്ക് ആൻഡ് സേവും അൽഷർഖ് ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »