ശ്രദ്ധേയമായ നേട്ടം, ഇന്ത്യൻ ബഹിരാകാശ പര്യവേഷണത്തിൽ സുനിത വില്യംസിൻറെ വൈദഗ്‌ധ്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നു’: ഐഎസ്‌ആർഒ


ഹൈദരാബാദ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിൽ തിരികെയെത്തിയ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ പ്രശംസിച്ച് ഐഎസ്‌ആർഒ. ബഹിരാകാശ പര്യവേഷണത്തിൽ നാസ, സ്‌പേസ്എക്‌സ്, യുഎസ് എന്നിവരുടെ കൂട്ടായ ശ്രമങ്ങളെയും ഐഎസ്‌ആർഒ പ്രശംസിച്ചു. കൂടാതെ ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിൽ സുനിത വില്യംസിന്‍റെ വൈദ ഗ്ദ്ധ്യം പ്രയോജനപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നതായും ഐഎസ്‌ആർഒ ചെയർമാൻ വി നാരാ യണൻ അറിയിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് ഐഎസ്‌ആർഒ ഭൂമിയിലെത്തിയ സുനിത വില്യംസിനെ സ്വാഗതം ചെയ്‌തത്.

ഒമ്പത് മാസം ബഹിരാകാശ നിലയത്തിൽ കഴിഞ്ഞതിന് ശേഷം ഭൂമിയിലെത്തുന്ന സുനിത വില്യംസിന് ആശംസകളറിയിച്ച് ഐഎസ്‌ആർഒ. ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിൽ സുനിത വില്യംസിന്‍റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇസ്രോ.

സുനിത വില്യംസിന് ഇത് ശ്രദ്ധേയമായ നേട്ടമാണെന്നാണ് ഇസ്രോ എക്‌സിൽ കുറിച്ചു. സുനിത വില്യംസ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് സഹിഷ്‌ണുതയുടെയും ശാസ്ത്രീയ മനോഭാവത്തി ന്‍റെയും ഏറ്റവും വലിയ ഉദാഹരണമാണെന്നും ഇസ്രോ പറയുന്നു. സുനിതയുടെ സമർപ്പണബോധം ലോകമെമ്പാടുമുള്ള ബഹിരാകാശ പ്രേമികളെ പ്രചോദിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു.

286 ദിവസം (ഒൻപത് മാസം) ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷമാണ് സുനിത വില്യംസും സഹസഞ്ചാരിയായ ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തുന്നത്. ഇന്ന് (മാർച്ച് 19) ഇന്ത്യൻ സമയം പുലർച്ചെ 3.40 ഓടെയാണ് 4 പേരടങ്ങുന്ന സംഘത്തെയും വഹിച്ച് സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 പേടകം ഭൂമിയിൽ പതിച്ചത്.

ആശംസകളുമായി പ്രമുഖർ:

മോദി: സുനിത വില്യംസിന്‍റെ നിശ്ചയദാർഢ്യത്തെയും ധൈര്യത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. ഭൂമി സുനിത വില്യംസിനെ മിസ് ചെയ്‌തതായും അദ്ദേഹം പറഞ്ഞു. സുനിതയുടെയും വിൽമോറിന്‍റെയും ദൃഢനിശ്ചയം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുനിത വില്യംസിന്‍റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ പ്രയത്നിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

രാജ്‌നാഥ് സിങ്: ക്രൂ9 ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതിൽ സന്തോഷവാനാണെന്നും, ഇന്ത്യയുടെ മകൾ സുനിത വില്യംസിനും മറ്റ് ബഹിരാകാശയാത്രികർക്കും ആശംസ അറിയിക്കുന്ന തായും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം എക്‌സ്‌ കുറിപ്പിൽ പറഞ്ഞു. ക്രൂ-9 സംഘത്തെ സുരക്ഷിത മായി ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവന്നതിന് എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 9 മാസത്തെ വാസത്തിനുശേഷം ചരിത്രം സൃഷ്‌ട്ടിച്ചുകൊണ്ട് ഭൂമിയിലേക്ക് മടങ്ങിയ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ആശംസകൾ അറിയിക്കുന്നതായാണ് മുഖ്യമന്ത്രി പിണറായി വിജയൻ എക്‌സിൽ കുറിച്ചത്. ഇരുവർക്കും നല്ല ആരോഗ്യവും കരിയറിൽ നേട്ടവും ഉണ്ടാകട്ടെയെന്നും അദ്ദേഹം നേർന്നു.


Read Previous

പൂസായി മലയാളി’; ബിയർ കുടിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന; കണക്കുകൾ ഇങ്ങനെ

Read Next

കാരുണ്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം കൈമാറി മർക്കസ് ഗ്രാൻഡ് ഇഫ്താർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »