ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഗൾഫിൽ ആളുകൾ സംസാരിക്കുമ്പോൾ മാത്രമല്ല, അറിയിപ്പുകളിലും പലയിടത്തും മലയാളം കേൾക്കാറുണ്ട്. ഇനിമുതൽ ബഹ്റൈനിലും അറിയിപ്പുകൾ മലയാളത്തിൽ കേട്ടാൽ അത്ഭതുപ്പെടേണ്ട. പുതിയ വാർത്ത അറിയിക്കുന്നത് മലയാളത്തിലുള്ള അറിയിപ്പുകളെ കുറിച്ചാണ്.
ബഹ്റൈനിലെ ബഹുഭാഷാ സംരഭത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിലാണ് മലയാളത്തിലുള്ള അറിയിപ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളം ഹിന്ദി, ബംഗാളി ഭാഷകളാണ് അറിയിപ്പുകൾ നൽകുന്നതിനുള്ള ഇന്ത്യൻ ഭാഷകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്നിലവിൽ റോഡ് സുരക്ഷാ നിർദ്ദേശങ്ങളാണ് മലയാളമുൾപ്പടെയുള്ള ഇന്ത്യൻ ഭാഷകളിൽ നൽകുന്നതെന്ന് ദ് ഡെയിലി ട്രിബ്യൂൺ, ന്യൂസ് ഓഫ് ബഹ്റൈൻ റിപ്പോർട്ട് ചെയ്യുന്നു.
ഗൾഫിലെ രാജ്യങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ താമസിക്കുന്നതിനാൽ പല ഗൾഫ് രാജ്യങ്ങളും ബഹുഭാഷ പദ്ധതി ആരംഭിച്ചു തുടങ്ങിയിരുന്നു. ഒമാനാണ് ആദ്യം ഈ സംരംഭം ആരംഭിച്ചത് 2011 ൽ ഒമാനിൽ അറിയിപ്പുകൾ നൽകാൻ മലയാളം, തമിഴ്, ഉറുദു, തെലുങ്ക് എന്നിവ ഉൾപ്പെടുത്തിയിരുന്നു.
മൂന്ന് വർഷത്തിന് ശേഷം 2014 ൽ ഖത്തറിലും വിവിധ ഭാഷകൾ ഉൾപ്പെടുത്തി. അതിലും മലയാളവും ഹിന്ദിയും ഉൾപ്പെട്ടിരുന്നു.യു എ ഇ 2012 മുതൽ പ്രവാസികളുടെ ഭാഷയുടെ കാര്യത്തിൽ ഊന്നൽ നൽകിയിരുന്നു. റോഡ് അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ അബുദാബി പൊലീസ് മലയാള ഭാഷ ഉപയോഗിച്ചിരുന്നു.
