ഡല്‍ഹിയില്‍ യമുന നദിയില്‍ വീണ്ടും നുരഞ്ഞുപൊന്തി വിഷപ്പത; പുക മഞ്ഞില്‍ ‘ശ്വാസംമുട്ടി’ ഡല്‍ഹി നിവാസികള്‍


ന്യൂഡല്‍ഹി: വായു മലിനീകരണത്തിന്റെ ബുദ്ധിമുട്ടുകള്‍ തുടരുന്ന ഡല്‍ഹിയില്‍ യമുന നദിയില്‍ വീണ്ടും വിഷപ്പത നുരഞ്ഞുപൊന്തി. കാളിന്ദി കുഞ്ച് ഏരിയയില്‍ വെള്ളിയാഴ്ച രാവിലെയാണ് വിഷപ്പത കാണപ്പെട്ടത്. ഡല്‍ഹി നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ഗൗരവം വെളിവാക്കുന്നതാണ് വിഷപ്പത എന്നാണ് വിലയിരുത്തല്‍.

വായു മലിനീകരണം രൂക്ഷമാക്കി ഡല്‍ഹിയില്‍ പുക മഞ്ഞും നിറഞ്ഞു. ഡല്‍ഹിയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക 293 ആയി താണു. നിലവില്‍ പുവര്‍ കാറ്റഗറിയിലാണ് ഡല്‍ഹി.

യമുന നദിയില്‍ മനുഷ്യ വിസര്‍ജ്ജ്യത്തിന്റെ അളവ് ആശങ്കപ്പെടുത്തുന്ന നിലയില്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. നൂറ് മില്ലിലിറ്ററില്‍ 4,900,000 എംപിഎന്‍ (most probable number) ആയാണ് വര്‍ധിച്ചത്. സ്റ്റാന്‍ഡേര്‍ഡ് നിരക്കായ 2500 യൂണിറ്റിന്റെ 1959 മടങ്ങ് വരുമിത്. യമുന നദിയില്‍ 2022 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മലിനീകരണ തോത് ആണിത്.


Read Previous

വിജയ’സാധ്യത സരിന്’; അംഗീകാരം നല്‍കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ; ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട്

Read Next

വയനാട്: കേരളത്തിന് 782 കോടി നല്‍കി, സ്‌പെഷല്‍ ഫണ്ട് പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »