ജൂണില്‍, കൊല്ലൂര്‍-മൂകാംബിക തീര്‍ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി.


കണ്ണൂര്‍: ബജറ്റ് ടൂറിസം സെല്ലിലെ സ്ഥിരം യാത്രക്കാരുടെ ഏറെ നാളത്തെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി. കൊല്ലൂര്‍-മൂകാംബിക തീര്‍ഥാടന യാത്ര ആരംഭിക്കുന്നു. ജൂണ്‍ 14, 21, 28 തീയതികളിലാണ് യാത്ര ഒരുക്കുന്നത്.

രാത്രി എട്ടിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് കൊല്ലൂരില്‍ എത്തുന്ന തരത്തിലാണ് യാത്ര. ക്ഷേത്രദര്‍ശനം, തുടര്‍ന്ന് കുടജാദ്രിയിലേക്ക് ജീപ്പ് യാത്ര, വൈകീട്ട് വീണ്ടും കൊല്ലൂര്‍ ക്ഷേത്രദര്‍ശനം. രണ്ടാമത്തെ ദിവസം രാവിലെ ഉഡുപ്പി, മധൂര്‍, അനന്തപുര ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വൈകീട്ട് ഏഴിന് കണ്ണൂരില്‍ തിരിച്ചെത്തും. സെമി സ്ലീപ്പര്‍ സൂപ്പര്‍ എക്‌സ്പ്രസ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

ഉത്സവത്തിന്റെ ഭാഗമായി കൊട്ടിയൂരിലേക്ക് ദൈനംദിന സര്‍വീസിന് പുറമെ പാക്കേജും ഒരുക്കി കെ.എസ്.ആര്‍.ടി.സി. ജൂണ്‍ ഒന്ന്, എട്ട് തീയതികളില്‍ രാവിലെ 6.30-ന് കണ്ണൂരില്‍നിന്ന് യാത്രകള്‍ പുറപ്പെടും. മാമാനത്തമ്പലം, മൃദംഗശൈലേശ്വരി ക്ഷേത്രം, പുരളിമല അമ്പലം, കൊട്ടിയൂര്‍ ക്ഷേത്രം എന്നിവ ദര്‍ശിച്ച് വൈകീട്ട് 7.30-ന് കണ്ണൂരില്‍ തിരിച്ചെത്തും. ഒരാള്‍ക്ക് 630 രൂപയാണ് ചാര്‍ജ്.

ജൂണ്‍ ഒന്‍പത്, 23 തീയതികളില്‍ പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിലേക്ക് പാക്കേജ് യാത്രയുണ്ട്. കൂത്തുപറമ്പ് വഴി തുഷാരഗിരി വെള്ളച്ചാട്ടം, എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് തുടങ്ങിയ ഇടങ്ങളിലേക്ക് എല്ലാ ഞായറാഴ്ചകളിലും യാത്ര ഒരുക്കുന്നുണ്ട്.

ജൂണ്‍ രണ്ട്, ഒന്‍പത് 16, 30 തീയതികളില്‍ ജാനകിക്കാട്- കരയാത്തുംപാറ, ജൂണ്‍ 23-ന് റാണിപുരം ജൂണ്‍ ഏഴ്, 21 തീയതികളില്‍ വാഗമണ്‍-മൂന്നാര്‍, ജൂണ്‍ ഏഴ്, 28 തീയതികളില്‍ വാഗമണ്‍-കാന്തല്ലൂര്‍ യാത്രകളുമുണ്ട്. ഫോണ്‍: 8089463675, 9497007857.


Read Previous

1.37 കോടി ചെലവഴിച്ചിട്ടും മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പാളി; മഴപെയ്തതോടെ വീണ്ടും തളിര്‍ത്ത് കാടിനെ വിഴുങ്ങുന്നു

Read Next

ഒരുമഴയിൽ മുങ്ങുന്ന നഗരമായിമാറിയ കൊച്ചി; ദുരിതക്കയത്തില്‍ ജനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »